Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക സി.ഡി വിവാദം:...

കർണാടക സി.ഡി വിവാദം: ​രമേഷ്​ ജാർകിഹോളിക്കെതിരെ പെൺകുട്ടി പരാതി നൽകി; കേസെടുത്തു

text_fields
bookmark_border
കർണാടക സി.ഡി വിവാദം: ​രമേഷ്​ ജാർകിഹോളിക്കെതിരെ പെൺകുട്ടി പരാതി നൽകി; കേസെടുത്തു
cancel

ബംഗളൂരു: കർണാടക സി.ഡി വിവാദത്തിൽ മുൻ മന്ത്രി രമേഷ്​ ജാർകിഹോളിക്കെതിരെ പെൺകുട്ടി ബംഗളൂരു പൊലീസ്​ കമീഷണർക്ക്​ പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുബ്ബൺ ​പാർക്ക്​ പൊലീസ്​ ജാർകിഹോളിക്കെതിരെ കേസെടുത്തു. സുരക്ഷയിൽ ഭയമുണ്ടെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

അഭിഭാഷകൻ മുഖേനയാണ്​ അവർ ബംഗളൂരു പൊലീസിനെ സമീപിച്ചത്​. ഐ.പി.സി സെക്ഷൻ 376 സി, 354എ, 504, 506, 417, 67എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്​ ജാർകിഹോളിക്കെതിരെ കേസെടുത്തത്​.

ജാർകിഹോളി​ കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ്​ സൂചന. നേരത്തെ പ്രത്യേക അന്വേഷണസംഘം ജാർകിഹോളിയുടെ മൊഴിയെടുത്തിരുന്നു. ഇപ്പോൾ ജാർകിഹോളിക്കെതിരെ രജിസ്റ്റർ ചെയ്​ത കേസും പ്രത്യേക ​അന്വേഷണ സംഘത്തിന്​ കൈമാറുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Jarkiholi
News Summary - Karnataka CD row: Bengaluru Police registers FIR against Ramesh Jarkiholi after woman files complaint
Next Story