കർണാടക കർശന നിലപാടിൽ; മുത്തങ്ങ വഴി വാഹനങ്ങൾ കുറഞ്ഞു
text_fieldsFile Photo
സുൽത്താൻ ബത്തേരി: കേരളത്തിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കിയതോടെ മുത്തങ്ങ അതിർത്തി വഴിയുള്ള കർണാടക യാത്രക്കാരുടെ എണ്ണം കുറഞ്ഞു. രണ്ടു ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയേ മൂലഹള്ളി ചെക് പോസ്റ്റ്വഴി കടത്തിവിടുന്നുള്ളു. ഇതോടെ ബസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
ഞായറാഴ്ച കെ.എസ്.ആർ.ടി.സി ബസ് അതിർത്തിയിൽനിന്ന് കർണാടക അധികൃതർ തിരിച്ചയച്ചിരുന്നു. തിങ്കളാഴ്ചയും കർശന പരിശോധനയാണ് അവർ നടത്തിയത്.
കർണാടകയെ അപേക്ഷിച്ച് തമിഴ്നാട് നിലപാട് അത്ര കടുപ്പിച്ചിട്ടില്ലെന്നാണ് ചെക് പോസ്റ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം. ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് നെന്മേനി. അഞ്ച് ചെക് പോസ്റ്റുകൾ തമിഴ്നാട് അതിർത്തിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

