Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഡെപ്യൂട്ടി...

കർണാടകയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ പേപ്പറെറിഞ്ഞ 10 ബി.ജെ.പി എം.എൽ.എമാർക്ക് സസ്​പെൻഷൻ

text_fields
bookmark_border
കർണാടകയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ പേപ്പറെറിഞ്ഞ 10 ബി.ജെ.പി എം.എൽ.എമാർക്ക് സസ്​പെൻഷൻ
cancel

ന്യൂഡൽഹി: കർണാടകയിൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ പേപ്പറുകൾ എറിഞ്ഞ സംഭവത്തിൽ 10 ബി.ജെ.പി എം.എൽ.എമാർക്ക് സസ്​പെൻഷൻ. സ്പീക്കർ യു.ടി ഖാദറാണ് ഈ സമ്മേളനകാലയളവിൽ എം.എൽ.എമാരെ സസ്​പെൻഡ് ചെയ്തത്.

ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലാമിനിക്ക് നേരെയാണ് എം.എൽ.എമാർ പേപ്പറുകൾ കീറിയെറിഞ്ഞത്. മോശം പെരുമാറ്റത്തിനാണ് എം.എൽ.എമാരെ സസ്​പെൻഡ് ചെയ്തതെന്ന് സ്പീക്കർ അറിയിച്ചു. സസ്​പെൻഷന് പിന്നാലെ എം.എൽ.എമാർ മുദ്രവാക്യം വിളിച്ച് സഭയിൽ പ്രതിഷേധിച്ചു.

പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു ഇതുസംബന്ധിച്ച് സ്പീക്കറുടെ പ്രതികരണം. അശ്വത്നാരായണൻ, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, ​യസ്പാൽ സുവർണ, അരവിന്ദ് ബെല്ലാഡ്, സുനിൽ കുമാർ, ആർ.അശോക, ഉമാകാന്ത് കോട്ടിയാൻ, ആരാഗ ജ്ഞാ​നേന്ദ്ര, ഭരത് ഷെട്ടി എന്നിവർക്കാണ് സസ്​പെൻഷൻ ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlakarnataka assembly
News Summary - Karnataka BJP MLAs suspended for throwing paper at Deputy Speaker
Next Story