Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ ബി.ജെ.പി...

കർണാടകയിലെ ബി.ജെ.പി എം.എൽ.എ യല്ലപ്പ കോൺഗ്രസിലേക്ക്​

text_fields
bookmark_border
കർണാടകയിലെ ബി.ജെ.പി എം.എൽ.എ യല്ലപ്പ കോൺഗ്രസിലേക്ക്​
cancel
camera_alt

കു​ഡ്​​ലി​ഗി എം.​എ​ൽ.​എ

യ​ല്ല​പ്പ ഗോ​പാ​ല​കൃ​ഷ്ണ​

ബം​ഗ​ളൂ​രു: ഒ​രു ബി.​ജെ.​പി എം.​എ​ൽ.​എ കൂ​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്. ബെ​ള്ളാ​രി കു​ഡ്​​ലി​ഗി എം.​എ​ൽ.​എ യ​ല്ല​പ്പ ഗോ​പാ​ല​കൃ​ഷ്ണ​യാ​ണ്​ ബി.​ജെ.​പി വി​ട്ട​ത്. ഉ​ട​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​നി​ടെ അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​നെ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ക​ണ്ടി​രു​ന്നു.

ച​ർ​ച്ച​ക്കു​ ​ശേ​ഷ​മാ​ണ്​ ബി.​ജെ.​പി വി​ടു​ന്ന​താ​യി അ​റി​യി​ച്ച​ത്. അ​തി​നി​ടെ, ജെ.​ഡി.​എ​സി​ന്‍റെ ഗു​ബ്ബി​യി​ലെ​ എം.​എ​ൽ.​എ ശ്രീ​നി​വാ​സും പാ​ർ​ട്ടി വി​ട്ടു. ഉ​ട​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​രും. തു​മു​കു​രു ജി​ല്ല​യി​ൽ നി​ന്നു​ള്ള ശ​ക്ത​നാ​യ നേ​താ​വാ​ണ്​ അ​ദ്ദേ​ഹം. നാ​ലു​ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​കൂ​ടി ഉ​ട​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. ഇ​തി​ന​കം നി​ര​വ​ധി എം.​എ​ൽ.​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്​ ബി.​ജെ.​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

എം.​എ​ൽ.​എ​മാ​ർ​ക്ക്​ നി​യ​മ​സ​ഭ സീ​റ്റ്​ വാ​ഗ്ദാ​നം ചെ​യ്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​സി​ഡ​ന്‍റ്​ ഡി.​കെ. ശി​വ​കു​മാ​ർ പാ​ട്ടി​ലാ​ക്കു​ക​യാ​ണെ​ന്ന്​ ബെ​ള​ഗാ​വി​യി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ലെ എം.​എ​ൽ.​എ​മാ​ർ​ക്കാ​ണ്​ സീ​റ്റ്​ വാ​ഗ്ദാ​നം ന​ൽ​കു​ന്ന​തെ​ന്ന് ബൊ​മ്മൈ കു​റ്റ​​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBJP MLACongressYalappa
News Summary - Karnataka BJP MLA Yalappa to Congress
Next Story