Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക ബി.ജെ.പി സ്ഥാനാർഥി വിജയകുമാർ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
കർണാടക ബി.ജെ.പി സ്ഥാനാർഥി വിജയകുമാർ കുഴഞ്ഞു വീണു മരിച്ചു
cancel

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ജയനഗർ മണ്ഡലത്തിലെ എം.എൽ.എയും ബി.ജെ.പി സ്ഥാനാർഥിയുമായ ബി.എൻ വിജയകുമാറാണ് പുലർച്ചെ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 60കാരനായ വിജയകുമാർ പട്ടാഭിരാമ നഗർ മേഖലയിൽ വീടുകയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നത്. 

ജയനഗർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ച വിജയകുമാർ ജനപ്രിയനായ സാമാജികനാണ്. അതുകൊണ്ട് മൂന്നാം തവണവും സിറ്റിങ് സീറ്റിൽ നിന്ന് മൽസരിക്കാൻ ബി.ജെ.പി ടിക്കറ്റ് നൽകുകയായിരുന്നു. 

സ്ഥാനാർഥി മരണപ്പെട്ട സാഹചര്യത്തിൽ ജയനഗർ സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka BJP MLA Vijayakumar passes away -India News
Next Story