ലോക്ക്ഡൗൺ ലംഘിച്ച് കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ പിറന്നാൾ ആഘോഷം
text_fieldsബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ച് കർണാടകയിൽ ബി.ജെ.പി എം.എ ൽ.എയുടെ പിറന്നാൾ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എം.എൽ.എ എം.ജയറാമാണ് ലോക്ക്ഡൗൺ ലംഘിച്ച് വസതിയിൽ പിറന്നാ ൾ ആഘോഷിച്ചത്.
വെള്ളിയാഴ്ച ഗുബ്ബി ടൗണിൽ നടന്ന ആഘോഷത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ പ ങ്കെടുത്തു. എം.എൽ.എ കേക്ക് മുറിച്ച് വേദിയിലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ചിത്രങ്ങളും പുറത്തുവന്നു. മാസ്കുപോലും ധരിക്കാതെ വേദിയിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേക്ക് മുറിക്കുേമ്പാൾ ജയറാം ഗ്ലൗസ് ഇട്ടിട്ടുണ്ടെങ്കിലും ആളുകളിൽ നിന്ന് സാമൂഹിക അകലം പാലിച്ചിട്ടില്ല. പിറന്നാളിെൻറ ഭാഗമായി ഗുബ്ബി ടൗണിലുള്ളവർക്ക് ബിരിയാണി വിളമ്പാനും എം.എൽ.എ മറന്നില്ല.
വൈറസ് വ്യാപനം നടക്കുന്ന ഘട്ടതതിൽ ജനങ്ങൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട അവശ്യഘട്ടത്തിൽ എം.എൽ.എ ജയറാമിെൻറ പിറന്നാൾ ആഘോഷം വിവാദമായിരിക്കുകയാണ്. പരിപാടികളും കൂടിച്ചേരലുകളും പാടില്ലെന്ന് ഉത്തരവിറക്കിയ ശേഷവും മാർച്ച് 15ന് കർണാടകയിലെ ബി.ജെ.പി നേതാവിെൻറ മകളുടെ കല്ല്യാണത്തിന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
കർണാടകയിൽ 200ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 11 വയസിനു താഴെ പ്രായമുള്ള രണ്ട് കുട്ടികൾക്കും രോഗം ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
