ബംഗളൂരു: നിയമസഭാംഗത്വം രാജിവെച്ച ബി.ജെ.പിയുടെ വിജയനഗർ (ഹൊസപേട്ട്) എം.എൽ.എ ആനന്ദ് സിങ് ൈവകാതെ കോൺഗ്രസിൽ ചേർന്നേക്കും. ഫെബ്രുവരിയിൽ 10ന് ഹൊസപേട്ട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ആനന്ദ് സിങ് കോൺഗ്രസ് അംഗത്വമെടുക്കുമെന്നാണ് വിവരം.
ബി.ജെ.പി നേതാക്കളുടെ ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ചാണ് തെൻറ രാജിയെന്നും തന്നെ പാർട്ടിക്ക് ആവശ്യമുണ്ടെങ്കിൽ നേതാക്കൾ തന്നെ സമീപിക്കെട്ട എന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച അനുയായികളുമായി ചർച്ച നടത്തിയശേഷമാണ് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഹാവേരി ജില്ലയിലെ റാണിെബന്നൂരിലെ വസതിയിൽ സ്പീക്കർ കെ.ബി. കോളിവാഡിന് രാജിക്കത്ത് കൈമാറി.
ആനന്ദ് സിങ്ങിെൻറ രാജിക്കുപിന്നിൽ ആരുടെയും സമ്മർദമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കുറച്ചുകാലമായി ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുകയായിരുന്നു ആനന്ദ് സിങ്. സംസ്ഥാന അധ്യക്ഷൻ ബി.എസ്.
യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന നവ കർണാടക പരിവർത്തനയാത്രയിൽനിന്ന് വിട്ടുനിന്നതിന് പുറമെ ബല്ലാരി ജില്ല ഭരണകൂടം സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷച്ചടങ്ങിൽ പെങ്കടുക്കുകയും ചെയ്തിരുന്നു.