Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരാതിയുമായെത്തിയ സ്ത്രീയെ അധിക്ഷേപിച്ച് കർണാടക ബി.ജെ.പി എം.എൽ.എ
text_fieldsbookmark_border
ബംഗളൂരു: പരാതി നൽകാൻ വന്ന സ്ത്രീയെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത് കർണാടക ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബവാലി. ബംഗളൂരുവിലെ വർത്തുരിൽ അതിശക്തമായ മഴ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എം.എൽ.എയെ അറിയിക്കാനെത്തിയതായിരുന്നു സ്ത്രീ.
എം.എൽ.എ മോശമായി പെരുമാറിയതോടെ സ്ത്രീയും എം.എൽ.എയോട് തർക്കത്തിൽ ഏർപ്പെട്ടു. ഇരുവരും രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ എം.എൽ.എ പൊലീസിനെ വിളിച്ച് അവരെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം വനിതാ പൊലീസ് സ്ഥലത്തെത്തി അവരെ നിർബന്ധപൂർവം പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

