പൗരത്വ പ്രതിഷേധം: കലാപമുണ്ടാക്കുന്നവരെ വെടിവെച്ച് കൊല്ലണം -ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ കലാപം ഉണ്ടാക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കർണാടക ബി.ജെ.പി എം.എൽ.എ ബസന ഗൗഡ യെത്നാൽ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.എൽ.എയുടെ വർഗീയ പരാമർശങ്ങൾ. മംഗളൂരു വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകിയ സഹായധനം തിരിച്ചുവാങ്ങണം. അത് ഗോരക്ഷകർക്കും ദേശസ്നേഹികൾക്കും മാത്രം അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിൽ കൊല്ലപ്പെട്ടവർ നിരപരാധികളല്ല. അവർ അക്രമികളായ ജനക്കൂട്ടത്തിെൻറ ഭാഗമായിരുന്നു. ഭാവിയിലും രാജ്യത്തിനെതിരെ കലാപമുണ്ടാക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിജീവികളെ മുഴുവൻ വെടിവെച്ചുകൊല്ലണമെന്നും മുസ്ലിം ജനവിഭാഗത്തെ ഒരിക്കലും സഹായിക്കരുതെന്നുമുള്ള വിവാദപരമായ പ്രസ്താവനകൾ ഇടക്കിടെ നടത്തുന്നയാളാണ് ബസവന ഗൗഡ യെത്നാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
