Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ ഇന്ന് ബന്ദ്

text_fields
bookmark_border
https://www.madhyamam.com/tags/karnataka-bandh
cancel

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ആ​ഗ​സ്റ്റ് 12 മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് ത​മി​ഴ്‌​നാ​ടി​ന് പ്ര​തി​ദി​നം 12,000 ക്യു​സെ​ക്‌​സ് വെ​ള്ളം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് കാ​വേ​രി ജ​ല മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി (സി.​ഡ​ബ്ല്യു.​എം.​എ) ക​ർ​ണാ​ട​ക​യോ​ട് നി​ർ​ദ്ദേ​ശി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്ന് ക​ന്ന​ഡ ച​ല​വ​ലി വ​ട്ട​ൽ പ​ക്ഷ ക​ൺ​വീ​ന​ർ വ​ട്ട​ൽ നാ​ഗ​രാ​ജ് പ​റ​ഞ്ഞു.

നി​ര​വ​ധി ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ബ​ന്ദി​നെ പി​ന്തു​ണ​ച്ച​താ​യി നാ​ഗ​രാ​ജ് അ​വ​കാ​ശ​പ്പെ​ട്ടു. ചി​ല ഓ​ഫി​സു​ക​ള്‍ വ​ര്‍ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ചി​ല ക​ട​ക​ളും മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും സ്വ​മേ​ധ​യാ അ​ട​ച്ചി​ട്ടേ​ക്കാ​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു. ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി, കേ​ര​ള ആ​ര്‍.​ടി.​സി സ​ര്‍വി​സു​ക​ള്‍ പ​തി​വു​പോ​ലെ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കർണാടകക്ക് നൽകിയ നിർദേശമാണ് പ്രതിഷേധത്തിന്റെ കാരണം. കാവേരി വിഷയത്തോടൊപ്പം മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികൾക്കും അനുമതി വേഗത്തിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ബുധനാഴ്ച മുതൽ 15 ദിവസം 12,000 ക്യുസെക്സ്‌ വിതം കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്സ് ജലം വിട്ടുകൊടുക്കാൻ സി.ഡബ്ല്യു.ആർ.സി. കഴിഞ്ഞ മാസം 28ന് ഉത്തരവിട്ടിരുന്നു. ഇത് കർണാടകത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് കന്നഡ സംഘടനകൾ ബംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദ് പിൻവലിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചെങ്കിലും കന്നട സംഘടനകൾ നിരസിക്കുകയായിരുന്നു.​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കർണാടകയിൽ ഇന്ന് ബന്ദ്
Next Story