ബംഗളൂരു: കർണാടക സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച നിലപാട് ശക്തമാക്കി കോൺഗ്രസ് രംഗത്ത്. കർണാടകത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാ സാധ്യതകളും പാർട്ടി സ്വീകരിക്കും. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ നിയമനടപടി അടക്കമുള്ളവ സ്വീകരിക്കുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്ക് ഒപ്പം ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രംഗത്തു വന്നു. കോൺഗ്രസ് എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി ശ്രമിച്ചാൽ തങ്ങളും കളിക്കുമെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.