Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർ‘നാടകാ’ന്തം...

കർ‘നാടകാ’ന്തം കോ​ൺ​ഗ്ര​സ്

text_fields
bookmark_border
കർ‘നാടകാ’ന്തം കോ​ൺ​ഗ്ര​സ്
cancel
camera_alt

ബംഗളൂരുവിൽ ചേർന്ന കോൺഗ്രസ് നിയമസഭകക്ഷി യോഗത്തിൽ പാർട്ടി നേതാക്കളും

നിയുക്ത എം.എൽ.എമാരും

ബം​ഗ​ളൂ​രു: ഐ​ക്യ​ത്തോ​ടെ​യും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ആ​റു മേ​ഖ​ല​ക​ളി​ലെ രാ​ഷ്ട്രീ​യ ചി​ത്രം ത​ന്നെ മാ​റു​ക​യാ​ണ്. ലിം​ഗാ​യ​ത്ത് വോ​ട്ടു​ക​ൾ ഗ​ണ്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന കി​റ്റൂ​ർ ക​ർ​ണാ​ട​ക, മ​ധ്യ ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളി​ലും ദ​ലി​ത്, പി​ന്നാ​ക്ക, മു​സ്‍ലിം വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ ക​ല്യാ​ണ ക​ർ​ണാ​ട​ക മേ​ഖ​ല​യി​ലും വൊ​ക്ക​ലി​ഗ കോ​ട്ട​യാ​യ പ​ഴ​യ മൈ​സൂ​രു മേ​ഖ​ല​യി​ലും വ​ൻ കു​തി​പ്പാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത്. ബി.​ജെ.​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ തീ​ര​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ലും മൂ​ന്നു സീ​റ്റ് അ​ധി​കം പി​ടി​ച്ച കോ​ൺ​ഗ്ര​സി​ന് ബം​ഗ​ളൂ​രു മേ​ഖ​ല​യി​ലാ​ണ് പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വെ​ക്കാ​നാ​വാ​തെ പോ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ ബി.​ജെ.​പി​ക്ക് മു​ൻ​തൂ​ക്കം

സം​സ്ഥാ​ന​ത്തെ ഗ​തി​ക്ക് വി​പ​രീ​ത​മാ​യി ബി.​ജെ.​പി​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് ബം​ഗ​ളൂ​രു ന​ഗ​രം ഇ​ത്ത​വ​ണ വി​ധി​യെ​ഴു​തി​യ​ത്. 28 മ​ണ്ഡ​ല​ങ്ങ​ളി​ൽ 16 എ​ണ്ണം ബി.​ജെ.​പി​ക്കും 12 എ​ണ്ണം കോ​ൺ​ഗ്ര​സി​നു​മൊ​പ്പം നി​ന്നു. 2019 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ട് മ​ണ്ഡ​ലം ന​ഷ്ട​മാ​യ ജെ.​ഡി-​എ​സി​ന് അ​വ​ശേ​ഷി​ച്ച ഏ​ക സീ​റ്റാ​യ ദാ​സ​റ​ഹ​ള്ളി​യും കൈ​വി​ട്ടു. ഈ ​സീ​റ്റ് ബി.​ജെ.​പി പി​ടി​ച്ചു. ജ​യ​ന​ഗ​റി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രി​ൽ 16 വോ​ട്ടി​നാ​ണ് കോ​ൺ​ഗ്ര​സി​ന്റെ സി​റ്റി​ങ് എം.​എ​ൽ.​എ സൗ​മ്യ റെ​ഡ്ഡി തോ​റ്റ​ത്. കോ​ൺ​ഗ്ര​സ് ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ൾ മി​ക്ക​തും ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മേ​ഖ​ല​യി​ലാ​ണ്.

ബംഗളൂരു നഗര മേഖല

ജില്ലകൾ: 01

ബംഗളൂരു അർബൻ

ആകെ സീറ്റ്: 28

ബി.ജെ.പി- 16

കോൺഗ്രസ്-12

ബി.ജെ.പി-11, കോൺഗ്രസ് -15

ജെ.ഡി-എസ് -രണ്ട്

തീ​ര​മേ​ഖ​ല​യി​ലും ബി.​ജെ.​പി​ക്ക് ക്ഷീ​ണം

ക​ർ​ണാ​ട​ക​യി​ൽ മ​റ്റി​ട​ങ്ങ​ളി​ലെ പോ​ലെ ശ​ക്ത​മാ​യ ത​രം​ഗം കോ​ൺ​ഗ്ര​സി​ന് കാ​ഴ്ച​വെ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സം​ഘ്പ​രി​വാ​ർ​കോ​ട്ട​യി​ൽ ആ​റു സീ​റ്റി​ൽ ജ​യം കു​റി​ച്ചു. ഹി​ജാ​ബ് വി​വാ​ദ​ത്തി​ന്റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഉ​ഡു​പ്പി​യി​ൽ ബി.​ജെ.​പി അ​ഞ്ചു സീ​റ്റും നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ പു​ത്തൂ​ർ സീ​റ്റ് ബി.​ജെ.​പി​യി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് നേ​ടി. ബി.​ജെ.​പി​യു​ടെ​യും എ​സ്.​ഡി.​പി.​ഐ​യു​ടെ​യും ഭീ​ഷ​ണി മ​റി​ക​ട​ന്ന് യു.​ടി. ഖാ​ദ​ർ മം​ഗ​ളൂ​രു മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. ഉ​ത്ത​ര ക​ന്ന​ഡ​യി​ൽ ബി.​ജെ.​പി​യു​ടെ സീ​റ്റു നി​ല നാ​ലി​ൽ​നി​ന്ന് ര​ണ്ടാ​ക്കി കു​റ​ക്കാ​നും കോ​ൺ​​ഗ്ര​സി​നാ​യി.

സി​റ്റി​ങ് മ​ണ്ഡ​ല​മാ​യ ഹ​ലി​യാ​ലി​ന് പു​റ​മെ, കാ​ർ​വാ​ർ, ഭ​ട്ക​ൽ, സി​ർ​സി എ​ന്നി​വ​യും ബി.​ജെ.​പി​യെ കൈ​വി​ട്ടു. ഹ​ലി​യാ​ലി​ൽ​നി​ന്ന് ഒ​മ്പ​താം ത​വ​ണ​യാ​ണ് ആ​ർ. വി. ​ദേ​ശ്പാ​ണ്ഡെ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. ആ​റു ത​വ​ണ എം.​എ​ൽ.​എ​യാ​യ ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ർ​ഥി സ്പീ​ക്ക​ർ വി​ശേ​ശ്വ​ര ഹെ​ഗ്ഡെ കാ​ഗേ​രി സി​ർ​സി​യി​ൽ തോ​ൽ​വി വ​ഴ​ങ്ങി. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​ടെ മ​ക​ൻ നി​വേ​ദി​ത് ആ​ൽ​വ കും​ത​യി​ൽ ബി.​ജെ.​പി​യോ​ട് തോ​റ്റു.

തീരകർണാടക

ജില്ലകൾ: 03

ദക്ഷിണ കന്നഡ

ആകെ സീറ്റ്: എട്ട്

ബി.ജെ.പി- 06

കോൺഗ്രസ്-02

ബി.ജെ.പി-07

കോൺഗ്രസ് -01

ഉത്തര കന്നഡ

ആകെ സീറ്റ്: ആറ്

ബി.ജെ.പി- 02

കോൺഗ്രസ്-04

ബി.ജെ.പി-04

കോൺഗ്രസ് -02

ഉഡുപ്പി

ആകെ സീറ്റ്: അഞ്ച്

ബി.ജെ.പി- 05

കോൺഗ്രസ്-00

ബി.ജെ.പി-05

കോൺഗ്രസ് -00

മ​ധ്യ ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ തി​രി​ച്ചു​വ​ര​വ്

ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ​യും കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യു​ടെ​യും നാ​ടാ​യ ശി​വ​മൊ​ഗ്ഗ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യെ 20ൽ​നി​ന്ന് അ​ഞ്ച് സീ​റ്റി​ലേ​ക്ക് താ​ഴ്ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് തേ​രോ​ട്ടം. 19 സീ​റ്റി​ൽ ജ​യം നേ​ടി​യ കോ​ൺ​ഗ്ര​സ് ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ര​വി​യെ വീ​ഴ്ത്തി. ശി​വ​മൊ​ഗ്ഗ റൂ​റ​ലി​ൽ ജെ.​ഡി-​എ​സും ബി.​ജെ.​പി​യെ പ്ര​ഹ​രി​ച്ചു.

ലിം​ഗാ​യ​ത്ത് സ്വാ​ധീ​ന മേ​ഖ​ല​ക​ളാ​യ ദാ​വ​ൻ​ക​രെ​യി​ലും ചി​ത്ര​ദു​ർ​ഗ​യി​ലു​മാ​യി 13 സീ​റ്റി​ൽ 11ഉം ​കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്നു. യെ​ദി​യൂ​ര​പ്പ​യു​ടെ​യും ബൊ​മ്മൈ​യു​ടെ​യും പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​പി. രേ​ണു​കാ​ചാ​ര്യ ഹൊ​ന്നാ​ലി​യി​ൽ തോ​റ്റു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക​ളി​ൽ പ്രി​യ​ങ്ക ഗാ​ന്ധി വൈ​കാ​രി​ക പ്ര​സം​ഗം ന​ട​ത്തി​യ ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ അ​ഞ്ചു സീ​റ്റും കോ​ൺ​ഗ്ര​സ് തൂ​ത്തു​വാ​രി.

മധ്യകർണാടക

ജില്ലകൾ: 04

ദാവൻകരെ

ആകെ സീറ്റ്: 07

ബി.ജെ.പി- 01

കോൺഗ്രസ്-06

ബി.ജെ.പി-05

കോൺഗ്രസ് -02

ചിത്രദുർഗ

ആകെ സീറ്റ്: 06

ബി.ജെ.പി- 01

കോൺഗ്രസ്-05

ബി.ജെ.പി-05

കോൺഗ്രസ് -01

ചിക്കമഗളൂരു

ആകെ സീറ്റ്: 05

ബി.ജെ.പി- 00

കോൺഗ്രസ്-05

ബി.ജെ.പി-04

കോൺഗ്രസ് -01

ശിവമൊഗ്ഗ

ആകെ സീറ്റ്: 07

ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-01

ബി.ജെ.പി-06

കോൺഗ്രസ് -01

ലിം​ഗാ​യ​ത്ത് മേ​ഖ​ല​യി​ൽ അ​ടി​തെ​റ്റി ബി.​ജെ.​പി

ലിം​ഗാ​യ​ത്ത് മ​ഠ​ങ്ങ​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന കി​റ്റൂ​ർ ക​ർ​ണാ​ട​ക മേ​ഖ​ല​യി​ൽ ബി.​ജെ.​പി​യു​ടെ സ​ക​ല പ്ര​തീ​ക്ഷ​ക​ളും പൊ​ലി​ഞ്ഞു. ഗ​ണ്യ​മാ​യ ലിം​ഗാ​യ​ത്ത് വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക് നീ​ങ്ങി​യെ​ന്ന് ക​രു​തു​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​​ലെ 50 സീ​റ്റി​ൽ 16 എ​ണ്ണം മാ​ത്ര​മാ​ണ് ബി.​ജെ.​പി​ക്ക് നേ​ടാ​നാ​യ​ത്. 18 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ബെ​ള​ഗാ​വി​യാ​ണ് ബി.​ജെ.​പി​യെ അ​ൽ​പ​മെ​ങ്കി​ലും കാ​ത്ത​ത്.

ധാ​ർ​വാ​ഡി​ൽ ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റി​ന്റെ തോ​ൽ​വി ബി.​ജെ.​പി​ക്ക് ഉ​റ​പ്പാ​ക്കാ​നാ​യെ​ങ്കി​ലും സ്വ​ന്തം സീ​റ്റു​ക​ൾ പ​ല​തും കാ​ക്കാ​നാ​യി​ല്ല. ഹാ​വേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​ക്ക് മാ​ത്ര​മാ​ണ് (ഷി​ഗ്ഗോ​ൺ) ജ​യി​ക്കാ​നാ​യ​ത്. ബാ​ക്കി അ​ഞ്ചു സീ​റ്റും കോ​ൺ​ഗ്ര​സ് പി​ടി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​ബി. കോ​ലി​വാ​ഡ് റാ​ണി​ബെ​ന്നൂ​രി​ൽ ജ​യം തി​രി​ച്ചു​പി​ടി​ച്ചു.

ഖാ​ർ​ഗെ ന​യി​ച്ച ക​ല്യാ​ണ ക​ർ​ണാ​ട​ക

ന്യൂ​ന​പ​ക്ഷ, ദ​ലി​ത്, പി​ന്നാ​ക്ക വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ ക​ല്യാ​ണ ക​ർ​ണാ​ട​ക മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ചാ​ര​ണം ന​യി​ച്ച​തോ​ടെ വ​ൻ​കു​തി​പ്പാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത്. വോ​ട്ടു​ബാ​ങ്ക് മു​ന്നി​ൽ​ക്ക​ണ്ട് എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സം​വ​ര​ണ വ​ർ​ധ​ന​വും മു​സ്‍ലിം സം​വ​ര​ണ നി​ഷേ​ധ​വും തി​രി​ച്ച​ടി​ച്ചു.

മേ​ഖ​ല​യി​ലെ 41 സീ​റ്റി​ൽ 26 എ​ണ്ണം കോ​ൺ​ഗ്ര​സ് നേ​ടി. ജെ.​ഡി-​എ​സ് സീ​റ്റ് നാ​ലി​ൽ​നി​ന്ന് മു​ന്നാ​യി കു​റ​ഞ്ഞു.ബെ​ള്ളാ​രി​യി​ലെ അ​ഞ്ചു സീ​റ്റും പി​ടി​ച്ച കോ​ൺ​ഗ്ര​സി​ന് മേ​ഖ​ല​യി​ൽ ബി​ദ​റി​ൽ​മാ​ത്ര​മാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​ത്. ര​ണ്ട് സീ​റ്റ് ബി​ദ​റി​ൽ ന​ഷ്ട​മാ​യി. ജെ.​ഡി-​എ​സ് ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ സി.​എം. ഇ​ബ്രാ​ഹി​മി​ന്റെ മ​ക​ൻ ഫാ​യി​സ് ബി​ദ​റി​ലെ ഹും​നാ​ബാ​ദി​ൽ തോ​ൽ​വി വ​ഴ​ങ്ങി.

കിറ്റൂർ കർണാടക

ജില്ലകൾ: 06

ഗദഗ്

ആകെ സീറ്റ്: 04

ബി.ജെ.പി- 02

കോൺഗ്രസ്-02

ബി.ജെ.പി-03

കോൺഗ്രസ് -01

ധാർവാഡ്

ആകെ സീറ്റ്: 07

ബി.ജെ.പി- 03

കോൺഗ്രസ്-04

ബി.ജെ.പി-05

കോൺഗ്രസ് -02

വിജയപുര (ബിജാപുർ)

ആകെ സീറ്റ്: 08

ബി.ജെ.പി- 01, കോൺഗ്രസ്-06 ജെ.ഡി-എസ്-01

ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-02

ബെളഗാവി

ആകെ സീറ്റ്: 18

ബി.ജെ.പി- 07

കോൺഗ്രസ്-11

ബി.ജെ.പി-10

കോൺഗ്രസ് -08

ബാഗൽകോട്ട്

ആകെ സീറ്റ്: 07

ബി.ജെ.പി- 02

കോൺഗ്രസ്-05

ബി.ജെ.പി-05

കോൺഗ്രസ് -02

ഹാവേരി

ആകെ സീറ്റ്: ആറ്

ബി.ജെ.പി- 01

കോൺഗ്രസ്-05

ബി.ജെ.പി- 04, കോൺഗ്രസ്-01 കെ.പി.ജെ.പി-01

വൊ​ക്ക​ലി​ഗ ബെ​ൽ​റ്റ് മു​റു​ക്കി കോ​ൺ​ഗ്ര​സ്

ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ജെ.​ഡി-​എ​സും ഒ​രു​പോ​ലെ നോ​ട്ട​മി​ട്ട മേ​ഖ​ല​യാ​യി​രു​ന്നു പ​ഴ​യ മൈ​സൂ​രു മേ​ഖ​ല. പാ​ര​മ്പ​ര്യ​മാ​യി ജെ.​ഡി-​എ​സി​നും കോ​ൺ​ഗ്ര​സി​നു​മൊ​പ്പം മേ​ൽ​ക്കൈ ന​ൽ​കു​ന്ന മേ​ഖ​ല​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ബി.​ജെ.​പി​ക്കും ഇ​ട​മു​ണ്ട്.

ഇ​ത്ത​വ​ണ ജെ.​ഡി-​എ​സി​നെ​യും ബി.​ജെ.​പി​യെ​യും കൈ​വി​ട്ട പ​ഴ​യ മൈ​സൂ​രു​വി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് 38 സീ​റ്റാ​ണ് നേ​ടി​യ​ത്.2018ൽ ​നേ​ടി​യ​തി​ന്റെ ഇ​ര​ട്ടി സീ​റ്റ്. ചാ​മ​രാ​ജ് ന​ഗ​ർ​ജി​ല്ല​യി​ൽ ബി.​ജെ.​പി​യു​ടെ ഏ​ക സീ​റ്റ് ജെ.ഡി.എ​സും ബി.​എ​സ്.​പി​യു​ടെ ഏ​ക സീ​റ്റ് കോ​ൺ​ഗ്ര​സും പി​ടി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ ജെ.​ഡി-​എ​സ് പി​ന്തു​ണ​യി​ൽ ബി.​എ​സ്.​പി​ക്ക് ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ​മാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന എ​ൻ. മ​ഹേ​ഷ് കൊ​ല്ല​ഗ​ലി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ തോ​ൽ​വി രു​ചി​ച്ചു.കോ​ലാ​റി​ലെ കെ.​ജി.​എ​ഫി​ൽ കോ​ൺ​ഗ്ര​സി​ന്റെ​യും മു​ൽ​ബാ​ഗ​ലി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ജ​യി​ച്ച സ്വ​ത​ന്ത്ര​ന്റെ​യും സീ​റ്റു​ക​ൾ ജെ.​ഡി-​എ​സ് പി​ടി​ച്ചെ​ടു​ത്ത​താ​ണ് അ​പ്ര​തീ​ക്ഷി​ത ഫ​ലം.

പഴയ മൈസൂരു മേഖല

ജില്ലകൾ: 10

ബംഗളൂരു റൂറൽ

ആകെ സീറ്റ്: 04

ബി.ജെ.പി- 01

കോൺഗ്രസ്-03

കോൺഗ്രസ് -02

ജെ.ഡി-എസ്-02

ചിക്കബല്ലാപുർ

ആകെ സീറ്റ്: 05

ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01 ,മറ്റുള്ളവർ-01

ജെ.ഡി-എസ്-01

കോൺഗ്രസ് -04

ചാമരാജ് നഗർ

ആകെ സീറ്റ്: 04

ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01

ബി.ജെ.പി- 01, കോൺഗ്രസ്-02 ബി.എസ്.പി-01

തുമകൂരു

ആകെ സീറ്റ്: 11

ബി.ജെ.പി- 02, കോൺഗ്രസ്-07 ജെ.ഡി-എസ്-02

ബി.ജെ.പി- 04, കോൺഗ്രസ്-03 ജെ.ഡി-എസ്-04

രാമനഗര

ആകെ സീറ്റ്: 04

കോൺഗ്രസ്-02

ജെ.ഡി-എസ്- 02

കോൺഗ്രസ്-01

ജെ.ഡി-എസ്- 03

മൈസൂരു

ആകെ സീറ്റ്: 11

ബി.ജെ.പി- 01, കോൺഗ്രസ്-08 ജെ.ഡി-എസ്-02

ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-05

മാണ്ഡ്യ

ആകെ സീറ്റ്: 07

ബി.ജെ.പി- 00, കോൺഗ്രസ്-05 ജെ.ഡി-എസ്-01 ,മറ്റുള്ളവർ-01

ബി.ജെ.പി- 00, കോൺഗ്രസ്-00 ജെ.ഡി-എസ്-07, മറ്റുള്ളവർ-00

കോലാർ

ആകെ സീറ്റ്: 06

ബി.ജെ.പി- 00, കോൺഗ്രസ്-04 ജെ.ഡി-എസ്-02

ബി.ജെ.പി- 00, കോൺഗ്രസ്-04 ജെ.ഡി-എസ്-01

കുടക്

ആകെ സീറ്റ്: 02

ബി.ജെ.പി- 00

കോൺഗ്രസ്-02

ബി.ജെ.പി-02

കോൺഗ്രസ് -00

ഹാസൻ

ആകെ സീറ്റ്: 07

ബി.ജെ.പി- 02, കോൺഗ്രസ്-01 ജെ.ഡി-എസ്-04

ബി.ജെ.പി- 01, കോൺഗ്രസ്-00 ജെ.ഡി-എസ്-06

കല്യാണ കർണാടക

ജില്ലകൾ: 07

ബിദർ

ആകെ സീറ്റ്: 06

ബി.ജെ.പി- 04

കോൺഗ്രസ്-02

ബി.ജെ.പി- 01, കോൺഗ്രസ്-04 ജെ.ഡി-എസ്-01

കലബുറഗി

ആകെ സീറ്റ്: 09

ബി.ജെ.പി- 02

കോൺഗ്രസ്-07

ബി.ജെ.പി-04

കോൺഗ്രസ് -05

യാദ്ഗിർ

ആകെ സീറ്റ്: 04

ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01

ബി.ജെ.പി- 02, കോൺഗ്രസ്-01 ജെ.ഡി-എസ്-01

വിജയനഗര

ആകെ സീറ്റ്: 05

ബി.ജെ.പി- 01, കോൺഗ്രസ്-02 ജെ.ഡി-എസ്-01 മറ്റുള്ളവർ-01

ബെള്ളാരി ജില്ല വിഭജിച്ച് 2021 ഒക്ടോബർ രണ്ടിനാണ് വിജയനഗര ജില്ല രൂപവത്കരിച്ചത്

ബെള്ളാരി

ആകെ സീറ്റ്: 05

ബി.ജെ.പി- 05

കോൺഗ്രസ്-00

ബി.ജെ.പി-03

കോൺഗ്രസ് -02

റായ്ച്ചൂർ

ആകെ സീറ്റ്: 07

ബി.ജെ.പി- 02, കോൺഗ്രസ്-04 ജെ.ഡി-എസ്-01

ബി.ജെ.പി- 02, കോൺഗ്രസ്-03 ജെ.ഡി-എസ്-02

കൊപ്പാൽ

ആകെ സീറ്റ്: 05

ബി.ജെ.പി- 01, കോൺഗ്രസ്-03 മറ്റുള്ളവർ-01

ബി.ജെ.പി-03

കോൺഗ്രസ് -02

നോ​ട്ട​ക്ക് 2.6 ല​ക്ഷം വോ​ട്ട്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​ക്ക് ല​ഭി​ച്ച​ത് 2.6 ല​ക്ഷം വോ​ട്ട്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​ർ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി വോ​ട്ടി​ങ് മെ​ഷീ​നി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് നോ​ട്ട സം​വി​ധാ​നം. ബാ​ല​റ്റ് പേ​പ്പ​റി​ൽ ക​റു​ത്ത വ​ര ക്രോ​സ് ചെ​യ്യു​ന്ന​താ​ണ് നോ​ട്ട ചി​ഹ്നം.2013 സെ​പ്തം​ബ​റി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നി​ൽ നോ​ട്ട സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnataka assembly election 2023karnataka assembly election result
News Summary - karnataka assembly election 2023
Next Story