മംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു തമിഴ്നാട് സ്വദേശികൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. വെല്ലൂർ ജില്ലയിലെ അമ്പൂർ ടൗൺ സ്വദേശികളായ തൗസീഫ് അഹ്മദ്(24), സദ്ദാം ഹുസൈൻ(22), സദ്ദാം(21), ശഹ്റൂഖ(20) എന്നിവർ സംഭവ സ്ഥലത്തും ആസിഫ്(21) ചിത്രദുർഗ്ഗ ആശുപത്രിയിലുമാണ് മരിച്ചത്.
ചിത്രദുർഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം. ഗോവയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ടൊയോട ക്വാളിസ് നിറുത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഹിരിയൂർ പൊലീസ് കേസെടുത്തു.