33,500 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; എൻഫോഴ്സ്മെൻറ് തലവൻ പടിയിറങ്ങുന്നത് റെക്കോഡ് നേട്ടവുമായി
text_fieldsന്യൂഡൽഹി: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിെൻറ (ഇ.ഡി) മേധാവി പദവിയിൽനിന്ന് കർണാൽ സിങ് വിരമിക്കുന്നത്, 33,500 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയ റെക്കോഡ് നേട്ടവുമായി. മൂന്നു വർഷത്തെ കാലയളവിലാണ്, സ്വത്ത് കണ്ടുകെട്ടലിൽ ഇ.ഡിയുടെ റെക്കോഡ് നേട്ടമുണ്ടായതും 390 കേസുകൾ രജിസ്റ്റർ ചെയ്തതും.
മുതിർന്ന െഎ.ആർ.എസ് ഉദ്യോഗസ്ഥനായ എസ്.കെ. മിശ്രയാണ് പുതിയ തലവൻ. 2015ൽ സിങ് ചുമതലയേറ്റശേഷം നിരവധി കള്ളപ്പണ, വിദേശനാണയ വിനിമയ ചട്ട ലംഘന കേസുകളും അഴിമതി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. അഗസ്റ്റവെസ്റ്റലൻഡ് കോപ്ടർ ഇടപാട്, മുൻ ധനമന്ത്രി പി. ചിദംബരത്തിനും മകനുമെതിരായ കള്ളപ്പണക്കേസ്, ഗുജറാത്തിലെ ഫാർമ കമ്പനിയായ സ്റ്റെർലിങ്ങുമായി ബന്ധപ്പെട്ട കേസ്, വിജയ് മല്യ, നീരവ് മോദി, മേഹുൽ ചോക്സി വായ്പ തട്ടിപ്പു കേസുകൾ തുടങ്ങിയവ ഇതിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
