‘നിർദയമായ’ ഊഹാപോഹങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ‘പാപ്പരാസി’കളോട് കരീന കപൂർ
text_fieldsമുംബൈ: പ്രസായകരമായ സാഹചര്യം നേരിടാനും സുഖം പ്രാപിക്കാനും തന്റെ കുടുംബത്തെ അനുവദിക്കണമെന്നും നിർദയമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് സൈഫ് അലി ഖാന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കരീനാ കപൂർ. താരം അവരുടെ അഭ്യുദയകാംക്ഷികളുടെയും ആരാധകരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഭർത്താവ് സെയ്ഫ് അലി ഖാൻ അവരുടെ ബാന്ദ്രയിലെ വീട്ടിൽ ആക്രമിക്കപ്പെട്ടതിനുപിന്നാലെ നിരവധി വാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരീന ‘എക്സി’ൽ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടത്.
‘ഇത് ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞ ദിവസമാണ്. സംഭവിച്ച കാര്യങ്ങൾ ഉരുത്തിരിച്ചെടുക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുകയാണ്. ഈ പ്രയാസകരമായ സമയത്തെ ഞങ്ങൾ നേരിടുമ്പോൾ മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളിൽനിന്നും കവറേജിൽനിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ ആദരവോടെയും താഴ്മയോടെയും അഭ്യർഥിക്കുന്നു’ -അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
‘ഞങ്ങൾ നിങ്ങളുടെ ഉത്കണ്ഠയെയും പിന്തുണയെയും മാനിക്കുന്നു. നിരന്തരമായ പരിശോധനയും പിന്തുടരലും അമിതമാകുന്നുവെന്ന് മാത്രമല്ല ഞങ്ങളുടെ സുരക്ഷക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ അതിരുകൾ മാനിക്കുകയും ഒരു കുടുംബമെന്ന നിലയിൽ കാര്യങ്ങൾ സാധരണനിലയിലാകുവാനും നേരിടാനും ഞങ്ങൾക്ക് ആവശ്യമായ സ്വകാര്യത നൽകണമെന്ന് ഞാൻ ദയയോടെ അഭ്യർത്ഥിക്കുന്നു’വെന്നും അവർ പങ്കുവെച്ചു.
സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നുഴഞ്ഞുകയറിയ ആൾ ആവർത്തിച്ച് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. നടൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.