കരീന കപൂറിനും അമൃത അറോറക്കും കോവിഡ്; മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടികളിൽ പങ്കെടുത്തു
text_fieldsമുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന് ബൃഹാൻ മുംബൈ കോർപ്പറേഷൻ. ഇരുവരും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ബൃഹാൻ മുംബൈ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇരുവരുടേയും സമ്പർക്ക പട്ടികയിൽ ഉള്ളവർ ഉടൻ പരിശോധന നടത്തണമെന്നും കോർപ്പറേഷൻ നിർദേശിച്ചു.
കരീനയും അമൃതയും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണെന്ന് അസിസ്റ്റന്റ് കമീഷണർ വിനായക് പറഞ്ഞു. അതേസമയം, ഇരുവരും നിരവധി പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കരീനയും അമൃതയും മലേക അറോറ, കരീഷ്മ കപൂർ, പൂനം ദമാനിയ എന്നിവർക്കൊപ്പം ക്രിസ്മസ് പാർട്ടിയിൽ പങ്കെടുത്തിരുന്നു.
കരൺ ജോഹറിന്റെ വസതയിൽ അർജുൻ കപൂറും അലിയ ഭട്ടും ഉൾപ്പടെ പങ്കെടുത്ത പാർട്ടിയും കരീനയുടേയും അമൃതയുടേയും സാന്നിധ്യമുണ്ടായിരുന്നു. ഈ പാർട്ടികളിൽ പങ്കെടുത്ത ആളുകൾ എത്രയും െപട്ടെന്ന് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.

