Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടനാഴി തുറന്നു;...

ഇടനാഴി തുറന്നു; ഇന്ത്യൻ തീർഥാടകർ കർതാർപുരിൽ

text_fields
bookmark_border
kartarpur-gurudwara-91119.jpg
cancel
camera_alt??????????????????? ?????????????

അമൃത്​സർ: സിഖ്​ മതസ്​ഥാപകനായ ഗുരു നാനാക്കി​​െൻറ 550ാം ജന്മദിനത്തോടനുബന്ധിച്ച്​ ഇന്ത്യ-പാക്​ അതിർത്തികളിലെ സ ിഖ്​ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച്​ നിർമിച്ച കർതാർപുർ ഇടനാഴി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഇന്ത്യ ൻ അതിർത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്​ ഭാഗത്ത്​ ഇംറാൻ ഖാനും​ ഉദ്​ഘാടനം നിർവഹിച്ചു​.

തൊട്ടു പിറകെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ ഉൾപ്പെടെ 500 പേരടങ്ങുന്ന പ്രഥമ തീർഥാടക സംഘം അതിർത്തി കടന്ന്​ ഗുരുദ്വാര ദർ ബാർ സാഹിബിലെത്തി. യാത്രയുടെ ഫ്ലാഗ്​ഒാഫ്​ പ്രധാനമന്ത്രി മോദി നിർവഹിച്ചു. ഗുർദാസ്​പുരിൽ ഇന്ത്യൻ തീർഥാടകർക്കായി നിർമിക്കുന്ന പാസഞ്ചർ ടെർമിനലും മോദി ഉദ്​ഘാടനം ചെയ്​തു.

ഗുരു നാനാക്കി​​െൻറ സമാധിസ്​ഥലമായ കർതാർപുരിനെയും പഞ്ചാബിൽ ഗുർദാസ്​പുരിലെ ദർബാർ സാഹിബ്​ ഗുരുദ്വാരയെയും ബന്ധിപ്പിച്ചാണ്​ ഇരു രാജ്യങ്ങളുടെയും സഹകരണ​ത്തോടെ 4.5 കിലോമീറ്റർ പാത ഒരുങ്ങിയത്​. കർതാർപുർ സാഹിബ്​ വിഷയത്തിൽ ഇന്ത്യയുടെ വികാരം മാനിച്ച പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനോട്​ നന്ദിയുണ്ടെന്ന്​ ഉദ്​ഘാടനപ്രഭാഷണത്തിൽ ​പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, മേഖലയിൽ സമാധാനം തിരി​ച്ചുകൊണ്ടുവരുന്നതിൽ പാകിസ്​താ​​െൻറ സാക്ഷ്യമാണ്​ ചര​ിത്രംകുറിച്ച ഉദ്​ഘാടനമെന്ന്​ ഇംറാൻ ഖാൻ പറഞ്ഞു. കശ്​മീർ വിഷയവും ത​​െൻറ പ്രഭാഷണത്തിൽ ഇംറാൻ പരാമർശിച്ചു. ജമ്മു-കശ്​മീരിൽ 80 ലക്ഷം പേർ ബന്ധനത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു പുറമെ അകാൽ തഖ്​ത്​ ജാതേദാർ ജിയാനി ഹർപ്രീത്​ സിങ്​, പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​, മുൻ മുഖ്യമന്ത്രി പ്രകാശ്​ സിങ്​ ബാദൽ, നവ്​ജോത്​ സിങ്​ സിദ്ദു, 117 എം.എൽ.എമാർ തുടങ്ങി വി.ഐ.പികളുടെ വൻനിരയാണ്​ പ്രഥമ സംഘത്തിൽ പാക്​ മണ്ണിലെത്തിയത്​. ഇവരെ ഇംറാൻ ഖാ​​െൻറ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം സാധാരണമാക്കുന്നതിന്​ മികച്ച തുടക്കമാണിതെന്ന്​ പാകിസ്​താനിൽ സ്വീകരണച്ചടങ്ങിൽ മൻമോഹൻ സിങ്​ പറഞ്ഞു. പാത യാഥാർഥ്യമാക്കിയതിന്​ നവ്ജോത്​ സിങ്​ സിദ്ദു ഇരു പ്രധാനമന്ത്രിമാർക്കും നന്ദി അറിയിച്ചു.

പ്രതിദിനം കർതാർപുരിലേക്ക്​ യാത്രക്ക്​ അനുമതിയുള്ള 5000 തീർഥാടകരുടെ രേഖകൾ പരിശോധിക്കാനായി ഇവിടെ 50ഓളം കൗണ്ടറുകൾ സ്​ഥാപിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം നവംബറിലാണ്​ കർതാർപുർ ഇടനാഴി ആദ്യമായി ഇന്ത്യ പ്രഖ്യാപിച്ചത്​. രണ്ടു ദിവസത്തെ വ്യത്യാസത്തിൽ ഇരു രാജ്യങ്ങളിലും തുടക്കമിട്ട പദ്ധതിയാണ്​ അതിവേഗത്തിൽ സാക്ഷാത്​കരിക്കപ്പെടുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKartarpur
News Summary - karatarpur corridor opens today -india news
Next Story