ബംഗളൂരു: രാജ്യത്തിെൻറ പ്രതിപക്ഷനിരയുടെ കൂടിച്ചേരലിെൻറ വേദികൂടിയാവും കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, ചന്ദ്രബാബു നായിഡു, പിണറായി വിജയൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, മുസ്ലിംലീഗ് പ്രതിനിധികളായ പി.കെ. കുഞ്ഞാലിക്കുട്ടി, സിറാജ് ഇബ്രാഹിം സേട്ട് തുടങ്ങിയവർ ചടങ്ങിനെത്തും.
എന്നാൽ, തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ചടങ്ങിൽനിന്ന് വിട്ടുനിൽക്കും. തെലങ്കാനയിൽ ടി.ആർ.എസിെൻറ പ്രധാന എതിരാളികളായ കോൺഗ്രസുമായി വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് ഇൗ നീക്കമെന്നാണ് വിവരം. ചൊവ്വാഴ്ച ൈവകീട്ട് ബംഗളൂരുവിലെത്തി ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാത്രിയോടെ ഹൈദരാബാദിലേക്ക് മടങ്ങി. സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് കർശനമായും വിട്ടുനിൽക്കാൻ ബി.ജെ.പി എം.എൽ.എമാരോട് ദേശീയ അധ്യക്ഷൻ അമിത്ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.