ന്യൂഡൽഹി: രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിെനതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ.
നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍, രാഷ്ട്രീയ യജമാനന്മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്നിങ്ങനെ ഒാരോന്നും ചൂണ്ടിക്കാട്ടിയായിരുന്നു കപിൽ സിബലിെൻറ വിമർശനം.
അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ എന്നാല്‍, വട്ടപ്പൂജ്യമായിപ്പോകരുതെന്ന് (ഡക്ക്) അദ്ദേഹം ട്വീറ്റ് ചെയ്തു. അരയന്നങ്ങൾക്കൊപ്പമുള്ള മോദിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇൗ ചിത്രത്തെ പരാമർശിച്ചായിരുന്നു പരിഹാസം.