ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിയെ പൊതുജനമധ്യത്തിൽ അവഹേളിക്കരുതെന്ന് കപിൽ സചിനോട് ആവശ്യപ്പെട്ടു.
സചിൻ, മുഖ്യമന്ത്രി പദമാണോ നിങ്ങൾക്ക് ആവശ്യം? പറയൂ, എന്തിനാണ് നിങ്ങളുടെ പ്രതിഷേധം? നിങ്ങൾ പറയുന്നു ബി.ജെ.പിയിൽ ചേരുന്നില്ലെന്ന്. പിന്നെന്തിനാണ് ഹരിയാനയിൽ പോയിരിക്കുന്നത്? എന്തുകൊണ്ടാണ് കോൺഗ്രസ് യോഗങ്ങളിൽ പങ്കെടുക്കാത്തത്?
നിങ്ങൾക്ക് സ്വന്തം പാർട്ടി രൂപീകരിക്കണമോ? എന്തായാലും, തുറന്നുസംസാരിക്കൂ. അതല്ലാതെ ഹോട്ടലിനുള്ളിൽ പോയിരിക്കരുത്.
പാർട്ടി നിങ്ങളുടെ തീരുമാനങ്ങളെ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. നിങ്ങൾ പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ തമാശയാക്കരുത്. അതല്ല നിങ്ങളുടെ ലക്ഷ്യമെന്ന് ഞാൻ വിശ്വസിക്കുന്നു - കപിൽ സിബൽ അഭിപ്രായപ്പെട്ടു.
സചിൻ പൈലറ്റ് ഗ്രൂപിനെതിരെ രാജസ്ഥാൻ സ്പീക്കർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് കപിൽ സിബൽ ആയിരുന്നു. നിയമസഭ വിളിച്ചുചേർക്കാത്ത രാജസ്ഥാൻ ഗവർണറുടെ തീരുമാനത്തിനെതിരെയും കപിൽ സിബൽ പ്രതിഷേധം രേഖപ്പെടുത്തി.