കപിൽ ശർമ്മയുടെ കഫേ ആക്രമിച്ചത് സൽമാനെ ക്ഷണിച്ചതിനാൽ; ഓഡിയോ സന്ദേശം പുറത്ത്
text_fieldsന്യൂഡൽഹി: കപിൽ ശർമ്മയുടെ കഫേ ആക്രമിച്ചത് സൽമാനെ ക്ഷണിച്ചതിനാലെന്ന് മൊഴി. ലോറൻസ് ബിഷ്‍ണോയിയുടെ സംഘത്തിലെ ഒരാളുടെ ഓഡിയോ സന്ദേശത്തിൽ നിന്നാണ് ഇക്കാര്യം പുറത്തായത്. ഉദ്ഘാടന ചടങ്ങിലേക്ക് കപിൽ ശർമ്മ സൽമാനേയും ക്ഷണിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കഫേ ആക്രമിച്ചതെന്നാണ് പുറത്തുവന്ന ഓഡിയോ സന്ദേശം.
ബിഷ്‍ണോയ് സംഘത്തിലുള്ള ഹാരി ബോക്സർ എന്നയാളുടെ ഓഡിയോ സന്ദേശമാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ടത്. രണ്ടാം തവണയും കപിൽ ശർമ്മയുടെ റസ്റ്ററന്റ് ആക്രമിക്കപ്പെട്ടത് സൽമാനെ നെറ്റ്ഫ്ലിക്സ് ഷോയിലേക്ക് ക്ഷണിച്ചതിനാലാണെന്ന് സന്ദേശത്തിൽ പറയുന്നു.
കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫെയ്ക്ക് നേരേ വീണ്ടും വെടിവെപ്പ് നടന്നിരുന്നു. സറിയിലെ 'കാപ്‌സ് കഫെ'യ്ക്ക് നേരേയാണ് വെടിവെപ്പുണ്ടായത്. കപില്‍ ശര്‍മ പുതുതായി തുറന്ന കഫെയ്ക്ക് നേരേ ജൂലായ് പത്താംതീയതിയും വെടിവെപ്പ് നടന്നിരുന്നു.
കുപ്രസിദ്ധ ക്രിമിനലുകളായ ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ധില്ലന്‍ എന്നിവരുടെ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 25 തവണയോളം അക്രമികള്‍ സ്ഥാപനത്തിന് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
ഈ സംഭവം നടന്ന് ഒരു മാസത്തിനകമാണ് വീണ്ടും ആക്രമണമുണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

