ഡൽഹിയിൽ ബി.െജ.പി അധികാരത്തിലെത്തും -കപിൽ മിശ്ര
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന് പാർട്ടി നേതാവ് കപിൽ മിശ്രയുടെ ട്വീറ്റ്. ശനിയാഴ്ച നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് മിശ്രയുടെ ട്വീറ്റ്. മുഴുവൻ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ.
എന്നാൽ, വോട്ടു യന്ത്രത്തിൽ വ്യാപകമായി തിരിമറി നടന്നതായി ആം ആദ്മിയും കോൺഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. വോട്ടു യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾക്ക് കാവൽ നിൽക്കാൻ ആം ആദ്മി ആഹ്വാനം ചെയ്തിരുന്നു. വോട്ടു യന്ത്രങ്ങൾ പൊലീസ് സഹായത്തോടെ കടത്തുന്നതിെൻറ വിഡിയോ ദൃശ്യങ്ങളും ആം ആദ്മി പുറത്തുവിട്ടിരുന്നു.
പോളിങ് അവസാനിച്ച് 24 മണിക്കൂറിന് ശേഷവും പോളിങ് ശതമാനം പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷെൻറ നിലപാട് വിവാദമായിരുന്നു. ഇതിനെതിരെ ആം ആദ്മി പാർട്ടി ശക്തമായ വിമർശനമുയർത്തിയതിന് ശേഷമാണ് കമ്മീഷൻ ശതമാന കണക്ക് പുറത്തുവിട്ടത്. എന്നാൽ, ഇത് വോട്ടു യന്ത്രത്തിൽ തിരിമറി നടത്താനാണെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
