Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവ് കപിൽ...

ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ

text_fields
bookmark_border
kapil-mishra.jpg
cancel

ന്യൂഡൽഹി: ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ ്ടെന്നറിയിച്ചതിനെ തുടർന്നാണ്​ സുരക്ഷ ഏർപ്പെട​ുത്തിയത്​. മുഴുവൻ സമയവും സായുധരായ ഉദ്യോഗസ്ഥർ കപിൽ മിശ്രക്ക്​ സുരക്ഷ നൽകും.

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിന് മുമ്പും വിദ്വേഷ പ്രസംഗം നടത്തിയതിന്​ കപിൽ മിശ്രക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങൾ മുഖേന ഭീഷണി നേരിട്ടതിന് ശേഷം കപിൽ മിശ്ര ത​​െൻറ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതായാണ്​ വിവരം.

വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർ​െക്കതിരെ കേസെടു​ക്കണമെന്നാവശ്യ​​പ്പെട്ട്​ സമർപ്പിച്ച ഹരജികളിൽ ഹൈകോടതി കേന്ദ്ര സർക്കാറി​​െൻറയും ഡൽഹി സർക്കാറി​േൻറയും പൊലീസി​​െൻറയും പ്രതികരണം ആരാഞ്ഞിരുന്നു.

എന്തുകൊണ്ടാണ്​ വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയെ പോലുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ കേസെട​ുക്കാത്തതെന്ന്​ കോൺഗ്രസ്​ ചോദിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ്​ താക്കൂർ, പർവേഷ്​ വർമ, കപിൽ മിശ്ര എന്നിവർക്കെതിരെ ​എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്​ സാമൂഹ്യ പ്രവർത്തകനായ ഹർഷ്​ മാന്ദെറും കോടതിയെ സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil Mishramalayalam newsindia newsBJPY+ security
News Summary - Kapil Mishra gets Y+ security, guards to man him 24x7 after BJP leader claims threat to life -india news
Next Story