Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകപിൽ മിശ്രയുടെ ആരോപണം...

കപിൽ മിശ്രയുടെ ആരോപണം അസംബന്ധം –മനീഷ് സിസോദിയ

text_fields
bookmark_border
കപിൽ മിശ്രയുടെ ആരോപണം അസംബന്ധം –മനീഷ് സിസോദിയ
cancel

ന്യൂഡൽഹി: പുറത്താക്കപ്പെട്ട ജലവിഭവ വകുപ്പ്​ മന്ത്രി കപിൽ മിശ്ര ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെ നടത്തിയ ആരോപണം അസംബന്ധമെന്ന്​എ.എ.പി നേതാവ് ​മനീഷ് സിസോദിയ. കപിൽ മിശ്രയുടെ ആരോപണങ്ങൾ പ്രതികരണം അർഹിക്കുന്നതോ വസ്തുതകൾക്ക്​ നിരക്കുന്നതോ ഒന്നുമില്ല. മോശമായ പ്രകടനത്തിന്റെ പേരിലാണ് അദ്ദേഹം പുറത്താക്കപ്പെട്ടതെന്നും സിസോദിയ പറഞ്ഞു. 
 
ഡൽഹിയിലെ ആരോഗ്യ വകുപ്പ്​ മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്​രിവാളിന്​ രണ്ട്​ കോടി നൽകുന്നത്​ കണ്ടെന്നാണ്​  കപിൽ മിശ്ര ഇന്ന് ​ആരോപിച്ചത്​. ത​​​െൻറ സ്ഥാനചലനത്തിന്​ കാരണം ഇതാണ്​. കെജ്രിവാൾ സത്യസന്ധനാണെന്നാണ്  തങ്ങൾ വിശ്വസിച്ചിരുന്നത്. അഴിമതിക്കെതിരെ കെജ്​രിവാൾ കർശന നടപടി സ്വീകരിക്കുമെന്ന്​ കരുതിയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. 

പ്രകടനം മോശമായതിനെ തുടർന്ന്​  ജലവിഭവ വകുപ്പ്​ മന്ത്രി കപിൽ മിശ്രയെ തൽസ്ഥാനത്ത്​ നീക്കുകയായിരുന്നു എന്നാണ്​​ ​ആം ആദ്​മി നേതൃത്വം പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maneesh sisodiya
News Summary - Kapil Mishra crisis in AAP
Next Story