Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന്; കന്യാകുമാരിയിൽ നാളെ ഹർത്താൽ
text_fieldsbookmark_border
കന്യാകുമാരി: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്ഹർത്താൽ. ശബരിമലയിൽ പൊലീസ് പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ശബരിമല ദർശനത്തിനായി നിലക്കലിലെത്തിയ പൊൻരാധാകൃഷ്ണൻ സുരക്ഷാ ചുമതലയിലുള്ള എസ്.പി യതീഷ് ചന്ദ്രയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. നിലക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ഇതിനുള്ള ഉത്തരവ് നൽകുകയാണെങ്കിൽ കടത്തിവിടാം എന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. ഇതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
