കന്യാകുമാരി ജില്ലയിൽ ബി.ജെ.പി ഹർത്താൽ പൂർണം; സർക്കാർ ബസുകൾക്ക് നേരെ ആക്രമണം
text_fieldsനാഗർകോവിൽ: ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് അപമാനിച്ചെന്ന് ആരോപിച്ച് കന്യാകുമാരി ജില്ലയിൽ ബി.ജെ.പി വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കന്യാകുമാരി, നാഗർകോവിൽ, കുളച്ചൽ, തക്കല, കുലശേഖരം, മാർത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിൽ ബഹുഭൂരിപക്ഷം കടകളും അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളിൽ ചെറിയ കച്ചവടസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. വ്യാഴാഴ്ച രാത്രി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ 15 ബസുകൾക്ക് കേടുപറ്റി. ഹർത്താൽ കാരണം മനോന്മണീയം സുന്ദരനാർ സർവകലാശാല വെള്ളിയാഴ്ച നടത്തേണ്ട സെമസ്റ്റർ പരീക്ഷകൾ മാറ്റി െവച്ചു.
സ്വകാര്യ സ്കൂളുകൾ ഭൂരിഭാഗവും പ്രവർത്തിച്ചില്ല. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും ഹാജർ നില കുറവായിരുന്നു. പത്മനാഭപുരം കൊട്ടാരവും പ്രവർത്തിച്ചില്ല. സർക്കാർ ബസുകൾ കോൺേവായ് അടിസ്ഥാനത്തിൽ ഒാടിച്ചു. സ്വകാര്യവാഹനങ്ങൾ ഓടി. ഹർത്താൽ പൂർണവിജയമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി എസ്.മുത്തുകൃഷ്്്ണൻ പറഞ്ഞു. എന്നാൽ തൃക്കാർത്തിക ആഘോഷനാളിൽ ബി.ജെ.പി ഹർത്താൽ നടത്തി ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഡി.എം.കെ കിഴക്കൻ മേഖല ജില്ല സെക്രട്ടറിയും എം.എൽ.എയുമായ എൻ. സുരേഷ് രാജൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
