Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്യാകുമാരി-ബംഗളൂരു...

കന്യാകുമാരി-ബംഗളൂരു ​ഐലന്‍റ്​ എക്​സ്​പ്രസിലെ കവർച്ച: മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
train theft Accuse
cancel
camera_alt

കുപ്പം മേഖലയിൽ ട്രെയിനിൽ മോഷണം പതിവാക്കിയ സംഘത്തെ ആർ.പി.എഫ്​ പിടികൂടിയപ്പോൾ

ബംഗളൂരു: കഴിഞ്ഞ മാർച്ചിൽ​ കന്യാകുമാരി- ബംഗളൂരു ​ഫെസ്​റ്റിവൽ സ്​പെഷ്യൽ എക്​സ്​പ്രസിൽ (06525) ട്രെയിനിലെ യാത്രക്കാരിയുടെ മാല കവർന്ന സംഘം അറസ്​റ്റിൽ. കുപ്പം മേഖല കേന്ദ്രീകരിച്ച്​ ട്രെയിനുകളിലും റെയിൽവെ സ്​റ്റേഷനുകളിലും മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെയാണ്​ റെയിൽവെ സംരക്ഷണസേന പിടികൂടിയത്​.

ആന്ധ്ര കുപ്പം സ്വദേശികളായ എസ്​. വിജയ്​ (20), കെ. ശരവണൻ (26), ഹരീഷ്​ (26) എന്നിവരാണ്​ പിടിയിലായത്​. ഇവരിൽ നിന്ന്​ ആറ്​ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഐലന്‍റ്​ എക്​സ്​പ്രസിൽ കുപ്പം റെയിൽവെ സ്​റ്റേഷനിൽ വെച്ച്​ യുവതിയിൽ നിന്ന്​ കവർന്ന 20.5 ഗ്രാം വരുന്ന മാല ഇന്ത്യൻ ബാങ്കിൽ ഇൗടുവച്ചതി​ന്‍റെ രേഖകളും പിടിച്ചെടുത്തു.

യാത്രക്കാരുടെ ബാഗുകളും ഫോണും മോഷ്​ടിക്കുകയും യാത്രക്കാരികളുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുന്ന പ്രതികളെ ബംഗളൂരു ഡിവിഷന്​ കീഴ​ിലെ ബംഗാർപേട്ട്​ സ്​റ്റേഷനിലെ റെയിൽവേ സംരക്ഷണ സേന​യാണ്​ പിടികൂടിയത്​. ബിസനട്ടം^ കുപ്പം റെയിൽവെ സ്​റ്റേഷനുകൾക്കിടയിലെ ലൊക്കേഷൻ ബോക്​സിലെ റിലേ കോയിൽ മോഷണം പോയതുമായി ബന്ധപ്പെട്ട്​ ബംഗാർപേട്ട്​ ആർ.പി.എഫും ടാസ്​ക്​ ഫോഴ്​സും കർശന നിരീക്ഷണം നടത്തി വരികയായിരുന്നു.

സംശയാസ്​പദ സാഹചര്യത്തിൽ കണ്ട മൂവരെയും ചോദ്യം ചെയ്​തെങ്കിലും പ്രസ്​തുത മോഷണം സംബന്ധിച്ച്​ വിവരം ലഭിച്ചില്ല. എന്നാൽ, ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവർന്നതും ​െഎലന്‍റ്​ എക്​സ്​പ്രസിലെ യാത്രക്കാരിയുടെ മാല കവർന്നതും തങ്ങളാണെന്ന്​ സംഘം വെളിപ്പെടുത്തി. ഇവരിൽ നിന്ന്​ 1,78,000 രൂപയു​െട മോഷണ മുതൽ കണ്ടെടുത്തു. പ്രതികളെ കുപ്പം റെയിൽവേ പൊലീസിന്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTrain RobberyIsland ExpressKanyakumari-Bangalore Express
News Summary - Kanyakumari-Bangalore Island Express robbery: Three-member gang arrested
Next Story