Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൻവാർ യാത്ര:ഭക്ഷണശാലകളിൽ ക്യു.ആർ കോഡ്; യു.പി സർക്കാറിന് സുപ്രീം കോടതി നോട്ടീസ്

text_fields
bookmark_border
കൻവാർ യാത്ര:ഭക്ഷണശാലകളിൽ ക്യു.ആർ കോഡ്;  യു.പി സർക്കാറിന് സുപ്രീം കോടതി നോട്ടീസ്
cancel

ന്യൂഡൽഹി: കൻവാർ തീർഥയാത്ര വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളടക്കം വെളിപ്പെടുത്തുന്ന ക്യു.ആർ കോഡുകൾ പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചി​ന്റേതാണ് നിർദേശം. അക്കാദമിക വിദഗ്ധൻ അപൂർവാനന്ദ് ഝാ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജി വീണ്ടും ജൂലൈ 22ന് പരിഗണിക്കാൻ മാറ്റി.

ഇക്കഴിഞ്ഞ ജൂൺ 25ന് യു.പി ഭരണകൂടം പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പരാമർശിച്ചാണ് ഝാ സുപ്രീംകോടതിയിലെത്തിയത്. സ്റ്റാൾ ഉടമകളോട് മതപരവും ജാതിപരവുമായ കാര്യങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാറിന്റെ നിർദേശം കട, ധാബ, റസ്റ്റാറന്റ് ഉടമകളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു.

കൻവാർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും മതപരവും ജാതിപരവുമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ പുറപ്പെടുവിച്ച സമാനമായ നിർദേശങ്ങൾ കഴിഞ്ഞ വർഷം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanwar Yatra diktat: Supreme Court issues notice to UP govt
Next Story