Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത്​ യുവതിയെ വിവാഹം ചെയ്​ത സവർണ യുവാവിനെ വെടിവെച്ചു​കൊന്നു

text_fields
bookmark_border
ദലിത്​ യുവതിയെ വിവാഹം ചെയ്​ത സവർണ യുവാവിനെ വെടിവെച്ചു​കൊന്നു
cancel

 

കാൺപുർ: ദലിത്​ യുവതിയെ വിവാഹം ചെയ്​ത ഉന്നത ജാതിയിൽപ്പെട്ട യുവാവിനെ വെടിവെച്ചുകൊന്നു. ദുരഭിമാനക്കൊലയാണെന്നാണ്​ സംശയിക്കുന്നത്​. ഫീൽ^ഖാന പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ 500 വാര അകലെ സമ്പന്നർ താമസിക്കുന്ന ബിർഹാന റോഡ്​ ഭാഗത്ത്​ ഞായറാഴ്​ച രാവിലെയാണ്​ സംഭവം. സിർക്കി മൊഹലിൽ താമസിക്കുന്ന നാരു എന്ന സോനു സിങ്​​ ആണ്​ കൊല്ലപ്പെട്ടത്​. 

യുവതിയുടെ അമ്മാവൻ ആശിഷ്​ സോങ്കർ അടക്കം അഞ്ചുപേർ രണ്ട്​ ബൈക്കുകളിൽ എത്തി സോനുവി​​​െൻറ തലക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന്​ കൊട്​വാലി പൊലീസ്​ സർക്കിൾ ഒാഫിസർ അജയ്​ കുമാർ പറഞ്ഞു. ചോരയിൽ കുളിച്ചു കിടന്ന സോനുവിനെ പൊലീസ്​ എത്തി ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരണം സംഭവിച്ചത്​. 

സോനുവും ദലിത്​ യുവതിയും പ്രണയത്തിലായിരുന്നുവെന്നും ഏതാനും മാസം മുമ്പാണ്​ ഇവർ വിവാഹിതരായതെന്നും പൊലീസ്​ സ്​ഥിരീകരിച്ചു. യുവതിയുടെ ബന്ധുക്കൾ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഭിന്ന ജാതി വിവാഹമാണ്​ കൊലക്ക്​ കാരണമായ​െതന്ന്​ പൊലീസ്​ സൂപ്രണ്ട്​ അനുരാഗ്​ ആര്യ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanpur: Upper caste man killed for marrying Dalit girl -India news
Next Story