Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; അച്ഛൻ മകനെ കഴുത്തുഞെരിച്ച് കൊന്നു

text_fields
bookmark_border
crime
cancel

കാൻപൂർ: ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയതിന് അച്ഛൻ മകനെ കഴുത്തുഞെരിച്ച കൊന്നു. ഉത്തർപ്രദേശിലെ കാൻപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. അച്ഛന്‍റെ ആക്രമണത്തിൽ ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ദീപക് പിതാവ് ഗണേഷ് പ്രസാദിനോട് അത്താഴം തയ്യാറാക്കിയ ശേഷം മത്സരം കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രസാദ് തന്‍റെ വാക്ക് ശ്രദ്ധിക്കാതായതോടെയാണ് ദീപക് ടി.വി ഓഫാക്കിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പ്രസാദ് ദീപക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും കാൻപൂർ പൊലീസ് പിടികൂടുകയായിരുന്നു. ദീപക്കും ഗണേഷും തമ്മിൽ മദ്യപാനത്തെ ചൊല്ലി ഇടക്കിടെ തർക്കങ്ങളുണ്ടാകാറുണ്ടെന്ന് ചക്കേരി പൊലീസ് സ്‌റ്റേഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എ.സി.പി) ബ്രിജ് നാരായൺ സിങ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanpur man killed son for switching off tv while watching world cup final match
Next Story