Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പീഡനകേസ്​...

യു.പിയിൽ പീഡനകേസ്​ പ്രതികൾ ​ഇരയുടെ അമ്മയെ അടിച്ച്​​ കൊന്നു

text_fields
bookmark_border
up-murder-case
cancel

കാൺപൂർ: ഉത്തർപ്രദേശിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച്​ കൊന്നു. കാൺപൂരിൽ 40കാരിയാണ്​ കൊ ല്ലപ്പെട്ടത്​. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്​ച പെൺകുട്ടിയേയും അമ്മയേയും മർദ്ദിക്കുകയായിരുന്ന ു. 2018ലാണ്​ 13കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്​.

2018ലെ പീഡനകേസിലെ പ്രതികളിൽ നാല്​ പേർക്ക്​ ​കോടതി ജാമ്യം അനുവദിച്ചിരുന്നു. അബിദ്​, മിൻറു, മഹ്​ബൂബ്​, ചന്ദബാബു എന്നിവർക്കാണ്​ ജാമ്യം അനുവദിച്ചത്​. ഇവരാണ്​ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച്​ കയറി ആക്രമണം നടത്തിയത്​. പീഡനകേസ്​ പിൻവലിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന്​ തയാറാവാതിരുന്നതോടെ മർദ്ദിക്കുകയായിരുന്നുവെന്ന്​ യു.പി പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തെ മർദ്ദിച്ച കേസിൽ മൂന്ന്​ പേർ അറസ്​റ്റിലായിട്ടുണ്ടെന്ന്​ കാൺപൂർ പൊലീസ്​ അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ്​ അറസ്​റ്റ്​ ചെയ്​തതതെന്നും പൊലീസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beaten To Deathkanpurmalayalam newsindia newsUP Woman
News Summary - Kanpur horror: Mother beaten to death by men accused-India news
Next Story