Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയശ്വന്ത്​പുര -കണ്ണൂർ...

യശ്വന്ത്​പുര -കണ്ണൂർ എക്​സ്​പ്രസിൽ കവർച്ചയും കല്ലേറും; യുവാവിന്​ പരിക്ക്​

text_fields
bookmark_border
യശ്വന്ത്​പുര -കണ്ണൂർ എക്​സ്​പ്രസിൽ കവർച്ചയും കല്ലേറും; യുവാവിന്​ പരിക്ക്​
cancel
camera_alt??????? ?????????????????? ??????? ??????????? ?????????? ??????, ????????????- ?????? ????????????????????????? ???????? ?????????? ????????? ??????.

ബംഗളൂരു: യാത്രക്കാരെ ഭീതിയിലാക്കി യശ്വന്ത്​പുര - കണ്ണൂർ എക്​സ്​പ്രസിൽ കവർച്ച. അക്രമികൾ നടത്തിയ ക​േല്ലറിൽ യുവ ാവിന്​ പരിക്കേറ്റു. വെസ്​റ്റ്​ ബംഗാൾ സ്വദേശി സഞ്​ജീബ്​ ഘോഷിനാണ്​ കല്ലേറിൽ പരിക്കേറ്റത്​. ഇയാളുടെ മൊബൈൽ ഫോ ൺ അക്രമികൾ കവർന്നു.

കഴിഞ്ഞദിവസം യശ്വന്ത്​പുരയിൽ നിന്ന്​ ട്രെയിൻ പുറപ്പെട്ടയുടനെയാണ്​ സംഭവം. യശ്വന്ത്​പ ുര മുതൽ ബാനസ്​വാടി വരെയുള്ള മേഖലയിൽ ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ട്​ കവർച്ച പതിവാണ്​. ഇതേ ട്രെയിനിൽതന്നെ കഴ ിഞ്ഞ മേയിൽ നടന്ന കവർച്ചാശ്രമം മലയാളി യുവാവ്​ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിലിട്ടിരുന്നു. വാതിൽപ്പട ിയിൽ ഇരുന്നും നിന്നും യാത്രചെയ്യുന്നവർ മൊബൈൽഫോൺ ഉപയോഗിക്കു​േമ്പാൾ ട്രാക്കിനരികിൽനിന്ന്​ വടിയുപയോഗിച് ച്​ അടിച്ച്​ മൊബൈൽ താഴെ വീഴ്​ത്തുന്നതാണ്​ കവർച്ച രീതി. വാതിൽപ്പടിയിൽ ഫോണുമായി നിൽക്കുന്നവരെ കുറിച്ച്​ കവർച ്ചക്കാരിലൊരാൾ വിവരം നൽകുകയും വടിയുമായി കാത്തുനിൽക്കുന്നയാൾ അടിച്ചുവീഴ്​ത്തുകയും ചെയ്യും.

തുടർന്ന്​ ക ല്ലെറിഞ്ഞ്​ ഭീതി സൃഷ്​ടിക്കുകയും ചെയ്യും. ട്രെയിനുകൾ വേഗം കുറയുന്ന സമയത്താണ്​ കവർച്ച കൂടുതലും നടക്കുന്നത്​. < br /> യശ്വന്ത്​പുര- കണ്ണൂർ എക്​സ്​പ്രസിലെ ജനറൽ കമ്പാർട്ട്​മ​​െൻറിൽ ഹൊസൂരിലേക്ക്​ യാത്ര ചെയ്യുകയായിരുന്ന യുവാവാണ്​ കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്​​. ട്രെയിൻ ഹെബ്ബാൾ സ്​റ്റേഷനടുത്തെത്തിയപ്പോൾ ഫോൺ കാൾ വന്നതോടെ യുവാവ്​ വാതിൽക്കലേക്ക്​ നീങ്ങി. ഇൗ ഭാഗത്ത്​ ട്രെയിൻ പതുക്കെയായിരുന്നു നീങ്ങിയിരുന്നത്​. പെ​െട്ടന്ന്​ ട്രാക്കിനരികിൽ നിന്നിരുന്ന ഒരാൾ ഫോൺ തട്ടിപ്പറിക്കുകയും മറ്റു സംഘാംഗങ്ങൾ ട്രെയിനിനു നേരെ കല്ലെറിയുകയുമായിരുന്നു. ഏറുകൊണ്ട്​ യുവാവി​​​െൻറ വലതു കണ്ണിന്​ മുകളിൽ പരിക്കേറ്റ്​ രക്തം വാർന്നു.

ട്രെയിനിലുണ്ടായിരുന്നയാൾ യുവാവിന്​ പ്രാഥമിക ചികിത്സ നൽകി​. ബംഗളൂരു- ഹൊസൂർ റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്​മയുടെ ട്വിറ്റർ പേജിൽ സംഭവം വിവരിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ റെയിൽവേ ബംഗളൂരു സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ ദേബസ്​മിത ചന്ദോബാധ്യായ ബാനർജി ആർ.പി.എഫിന്​ നിർദേശം നൽകി. തുടർന്ന്​, യുവാവ്​ ഹൊസൂരിലെത്തിയപ്പോൾ റെയിൽവേ പൊലീസും മറ്റ്​ ഉദ്യോഗസ്​ഥരും ചേർന്ന്​ ആശുപത്രിയിലെത്തിച്ചു. മുറിവേറ്റയിടത്ത്​ അഞ്ച്​ തുന്നലിടേണ്ടിവന്നു. സംഭവത്തിൽ കേസെടുത്തതായും അക്രമികളെ ഉടൻ പിടികൂടുമെന്നും ദേബസ്​മിത ബാനർജി പറഞ്ഞു.


യാത്രക്കിടെ ഒരൽപം ശ്രദ്ധ പുലർത്താം

  • വാതിൽപ്പടിയിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ്​ കവർച്ച എന്നതിനാൽ ഇൗ ഭാഗത്തുനിന്നുള്ള യാത്ര ഒഴിവാക്കണം
  • വാതിലിനരികിൽ വന്ന്​ മൊ​ൈബൽ ഫോൺ ഉപയോഗിക്കുന്നത്​ ഒഴിവാക്കുക
  • ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിലോ സ്​റ്റേഷൻ അല്ലാത്തയിടങ്ങളിൽ സിഗ്​നൽ കാത്ത്​ കിടക്കു​​േമ്പാഴോ ജാഗ്രത പ​ുലർത്തുക
  • കാര്യമായ സുരക്ഷയില്ലാത്ത സ്​റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടു​േമ്പാൾ ജനലിനരികിൽ മൊ​ൈബൽ ഫോൺ ഉപയോഗിക്കുന്നതും ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതും സൂക്ഷിക്കുക
  • ബംഗളൂരു- ഹൊസൂർ- സേലം റൂട്ടിലും ബംഗളൂരു- ജോലാർപേട്ട്​ -സേലം റൂട്ടിലും രാത്രി ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസുകളിൽ കവർച്ച പതിവാണെന്നതിനാൽ മുൻകരുതൽ സ്വീകരിക്കുക

മലയാളി യാത്രക്കാരൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച അനുഭവം

‘‘കഴിഞ്ഞ മെയ്​ 14ന്​ സ്​പെഷൽ ട്രെയിനിൽ പകൽ ഏകദേശം ഒരു മണിക്ക് ബാനസ്​വാടിക്കും യശ്വന്ത്​പുരക്കും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറി​​​െൻറ അടുത്ത് നിൽക്കുമ്പോൾ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നു. അതൊന്നും ഓർമയില്ലാതെ പുറത്തു എന്തോ കണ്ടപ്പോൾ അത് ഫോട്ടോ എടുക്കാനായി ഡോറി​​​െൻറ അടുത്ത് പോയതായിരുന്നു. അന്നേരം പുറത്തു നിന്നുള്ള മൂന്നാല് പയ്യന്മാരിൽ ഒരുവൻ ഒരു വടി കൊണ്ട് എ​​​െൻറ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു. ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല... കഴുത്തിൽ നല്ലൊരു അടി കൊണ്ടു. മൊബൈൽ ഫോൺതട്ടിപറിക്കൽ ആയിരുന്നു അവരുടെ ഉദ്ദേശം..അതുകൊണ്ട്​ ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ വാതിലി​​​െൻറ അടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക കൂട്ടുകാരെ...’’

വരികൾക്കൊപ്പം അദ്ദേഹം ത​​​െൻറ മൊബൈലിൽ പതിഞ്ഞ അക്രമികളുടെ ചിത്രവും ഷെയർ ചെയ്​തിരുന്നു. എന്നാൽ, ഇൗ സംഭവം മാധ്യമങ്ങളിൽ വാർത്തയായിട്ടും റെയിൽവെയുടെ ഭാഗത്തുനിന്ന്​ കാര്യമായ നടപടികളൊന്നുമില്ലാതായതോടെയാണ്​ കവർച്ച വീണ്ടും അരങ്ങേറുന്നത്​. ബാനസ്​വാടി മുതൽ യശ്വന്ത്​പുര വരെയുള്ള ദൂരത്തിനിടയിലാണ്​ കവർച്ച കാര്യമായി അരങ്ങേറുന്നത്​.

കർശന നടപടി വേണം-കെ.കെ.ടി.എഫ്​
ബംഗളൂരു: ട്രെയിൻ യാത്രക്കാരുടെ നേർക്കുള്ള അക്രമങ്ങൾ തടയാൻ റെയിൽവെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന്​ കർണാടക കേരള ട്രാവലേഴ്​സ്​ ഫോറം ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക്​ വിശേഷിച്ചും യശ്വന്ത്​പുര- കണ്ണൂർ എക്​സ്​​്പ്രസിനുനേരെയാണ്​ കൂടുതലും അക്രമം അരങ്ങേറുന്നത്​. യശ്വന്ത്​പുര കഴിഞ്ഞാൽ ബാനസ്​വാടി എത്തുന്നതുവരെയുള്ള ഭാഗങ്ങളിൽ പലയിടത്തും അക്രമികളുടെ വിഹാരകേന്ദ്രങ്ങളാണ്​. ഇൗ ഭാഗങ്ങളിൽ പൊലീസും റെയിൽവെ സുരക്ഷാ സേനയും ജാഗ്രത പുലർത്തണം. യാത്രക്കാർക്കുനേരെയുള്ള അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട്​ റെയിൽവെ സുരക്ഷാ സേനക്കും റെയിൽവെ ഡിവിഷനൽ മാനേജർക്കും പരാതി നൽകുമെന്ന്​ കെ.കെ.ടി.എഫ്​ ജനറൽ കൺവീനർ മുരളീധരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberykannur yesvantpur train
News Summary - kannur yesvantpur train robbery
Next Story