Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം പാർട്ടി...

സി.പി.എം പാർട്ടി കോൺഗ്രസ്​ കണ്ണൂരിൽ

text_fields
bookmark_border
cpim party congress
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സി.പി.എമ്മിന്‍റെ 23ാം പാർട്ടി കോൺഗ്രസ്​ കണ്ണൂരിൽ. ഡൽഹിയിൽ ​നടന്ന കേന്ദ്ര കമ്മിറ്റിയിലാണ്​ പാർട്ടി കോൺഗ്രസ്​ കേരളത്തിൽ നടത്താൻ തീരുമാനമായത്​. ഒമ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ വെച്ച്​ പാർട്ടി കോൺ​ഗ്രസ് നടക്കാൻ പോകുന്നത്​. 2012ൽ കോഴിക്കോട് ന​ഗരത്തിൽ വെച്ചായിരുന്നു 20ാം പാർട്ടി കോൺ​ഗ്രസ്. 2018ൽ ഹൈദരാബാദിൽ വെച്ചായിരുന്നു 22ാം പാർട്ടി കോൺഗ്രസ്​ നടന്നത്​.

ഏപ്രിലായിരിക്കും പാർട്ടി കോൺഗ്രസ്. സംസ്​ഥാന സമ്മേളനങ്ങൾ ഒക്​ടോബറോട്​ കൂടി ആരംഭിക്കും. ഈ​ വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രു​ന്ന 23ാം പാ​ർ​ട്ടി കോ​ൺ​​ഗ്ര​സ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട്, അ​സം സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2022 ലേ​ക്ക്​ നീ​ട്ടി​യ​ത്.

കോവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യം ആശങ്കയുണ്ടാക്കുന്നുണ്ട്​. നിലവിലെ രാഷ്ട്രീയ സാഹചര്യവും ബം​ഗാൾ, കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. ത്രിപുരയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളെ കുറിച്ചും യോ​ഗത്തിൽ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. ‌

ബംഗാൾ ഘടകത്തിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. കോൺഗ്രസുമായുള്ള സഖ്യം വേണ്ടായിരുന്നുവെന്നാണ്​​ അഭിപ്രായമുയർന്നത്​. സംസ്​ഥാനത്ത്​ പാർട്ടിക്ക്​ തിരിച്ചുവരാൻ വേണ്ട കാര്യങ്ങൾ എന്താണെന്ന്​ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാൻ നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimCPM Party CongressKannur
News Summary - kannur to host 23rd cpm party congress
Next Story