Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കുത്തിക്കൊന്നു; ഒരു ദിവസം മുഴുവൻ മൃതദേഹത്തിനൊപ്പം ചെലവഴിച്ച് മുങ്ങി, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ

text_fields
bookmark_border
കഴിഞ്ഞ ദിവസമാണ് ആരവും യുവതിയും അപ്പാർട്മെന്‍റിൽ മുറിയെടുത്തത്
ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കുത്തിക്കൊന്നു; ഒരു ദിവസം മുഴുവൻ മൃതദേഹത്തിനൊപ്പം ചെലവഴിച്ച് മുങ്ങി, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
cancel
camera_alt

കൊല്ലപ്പെട്ട മായ ഗൊഗോയ്, പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ആരവ്

ബംഗളൂരു: ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്മെന്‍റിൽ അസം സ്വദേശിനിയായ 25കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്.എസ്.ആർ ലേഔട്ടിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ മായ ഗൊഗോയിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

അപ്പാർട്മെന്‍റിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിട്ടുണ്ട്. ആരവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ശനിയാഴ്ചയാണ് ആരവും യുവതിയും അപ്പാർട്മെന്‍റിൽ മുറിയെടുത്തത്. തിങ്കളാഴ്ച യുവതിയെ കൊലപ്പെടുത്തി. മായയെ കൊന്ന ശേഷം ആരവ് ഒരു ദിവസം മുഴുവൻ മൃതദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന് മുന്നിൽ ഇരുന്ന് യുവാവ് പുകവലിച്ചു.

കഴുത്തിലും നെഞ്ചിലുമാണ് മായ ഗൊഗോയിക്ക് കുത്തേറ്റിരുന്നത്. ചൊവ്വാഴ്ച രാവിലെ ടാക്സി വിളിച്ചാണ് ആരവ് ഇവിടുന്ന് പോയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Native Man Stabs Girlfriend To Death In Bengaluru Apartment
Next Story