Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൻ ഗോപിനാഥന് പഞ്ചാബ് കോൺഗ്രസിന്‍റെ വാർ റൂം ചുമതല; നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുത്ത് പാർട്ടി

text_fields
bookmark_border
Kannan Gopinathan
cancel

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ വാർ റൂം ചുമതലക്കാരെ നിയമിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമനം.

കോൺഗ്രസ് അധ്യക്ഷൻ നിർദേശം അംഗീകരിച്ചതായും നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും എ.ഐ.സി.സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഉത്തർപ്രദേശിൽ സച്ചിൻ യാദവ്, പഞ്ചാബിൽ സിവില്‍ സര്‍വിസില്‍നിന്ന് രാജിവെച്ച മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍, ഗോവയിൽ ഇംറോസ് ഖാൻ, മണിപ്പൂരിൽ ബിശ്വരഞ്ജൻ മൊഹന്തി, ഉത്തരാഖണ്ഡിൽ കൃഷ്ണൻ സത്രോഡ് എന്നിവർക്കാണ് വാർ റൂമുകളുടെ ചുമതല നൽകിയിരിക്കുന്നത്.

അതേസമയം, ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ സംഘം സംസ്ഥാനത്ത് സന്ദർശനം തുടങ്ങി. പിന്നാലെ മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പിന്നീട് ഗോവയും ഉത്തർപ്രദേശും സംഘം സന്ദർശിക്കും. 2027ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബി.ജെ.പിയാണ് ഭരണത്തിലുള്ളത്.

പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് ഭരിക്കുന്നത്. മണിപ്പൂർ നിയമസഭയുടെ കാലാവധി 2027 മാർച്ച് 13ന് അവസാനിക്കും. ഗോവയിൽ മാർച്ച് 14നും പഞ്ചാബിൽ മാർച്ച് 16നും ഉത്തരാഖണ്ഡിൽ മാർച്ച് 28നുമാണ് കാലാവധി അവസാനിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി 2027 മേയ് 22ന് അവസാനിക്കും. കേന്ദ്ര സര്‍ക്കാറിനെതിരെ ആരോപണങ്ങളുന്നയിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വിസില്‍നിന്ന് രാജിവെച്ചത്. പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്.

രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സി.ഐ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannan Gopinathan will head the war room in Punjab
Next Story