You are here

കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു; ‘ഇത് വെറും തുടക്കം മാത്രം മിസ്റ്റർ അമിത് ഷാ’

08:00 AM
14/12/2019

മും​ബൈ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ിക്കാനെത്തിയ മു​ൻ െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നെ മും​ബൈ പൊ​ലീ​സ്​ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. നൂറുകണക്കിന് വിദ്യാർഥികൾ തീപ്പന്തവുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിട്ടയച്ചത്. സ്റ്റേഷനിൽനിന്നും അദ്ദേഹത്തെ തോളിലേറ്റിയാണ് വിദ്യാർഥികൾ കൊണ്ടുപോയത്.

 

വിട്ടയച്ച ഉടൻ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കടുത്ത ഭാഷയിൽ അദ്ദേഹം രംഗത്തെത്തി. ‘ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റർ അമിത് ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കൊള്ളൂ. അതിന്‍റെ ശക്തി നിങ്ങളുടെ മാനസിക നിലയേക്കാളും രണ്ടാംകിട വക്രബുദ്ധിയേക്കാളും അപ്പുറമാണ്’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദ​ക്ഷി​ണ മും​ബൈ​യി​ലെ മ​റൈ​ൻ ഡ്രൈ​വി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം സംഘടിപ്പിച്ചിരുന്നത്. പ്ര​തി​ഷേ​ധം തു​ട​ങ്ങും​മു​മ്പ്​ ത​ന്നെ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ന​ട​ക്കം 20ഒാ​ളം പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു. ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്​​​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നാ​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന വാ​യി​ക്കാ​ൻ​പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും പ്ര​തി​ഷേ​ധം തു​ട​ങ്ങും​മു​മ്പ്​ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. 

 

Loading...
COMMENTS