ബുൾബുൾ പക്ഷിയുടെ ചിറകിലേറി വന്ന് സവർക്കർ മാതൃരാജ്യം സന്ദർശിച്ചിരുന്നു -കർണാടകയിലെ പാഠപുസ്തകം
text_fieldsബംഗളൂരു: ആർ.എസ്.എസ് നേതാവ് വി.ഡി. സവർക്കറെക്കുറിച്ച് അതിശയോക്തിയുള്ള സ്കൂൾ പാഠപുസ്തകവുമായി കർണാടക. ആൻഡമാൻ ജയിലിൽനിന്നും സവർക്കർ ബുൾബുൾ പക്ഷിയുടെ ചിറകിലേറി പറന്നുവന്ന് മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നതടക്കം അസംബന്ധങ്ങളാണ് പാഠപുസ്തകത്തിലുള്ളത്.
എട്ടാം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽ, വിജയമാലയുടെ 'രക്തഗ്രൂപ്പ്' എന്ന പാഠത്തിന് പകരം 'കാലത്തോട് ജയിച്ചവർ' (കലവാനു ഗെദ്ദാവുരു) എന്ന പാഠം ഉൾപ്പെടുത്തുകയായിരുന്നു. കെ.കെ ഗാട്ടിയാണ് ഇത് എഴുതിയിരിക്കുന്നത്. സവർക്കറെ പാർപ്പിച്ചിരുന്ന സെല്ലുലാർ ജയിലിൽ രചയിതാവ് നടത്തിയ സന്ദർശനത്തിന്‍റെ വിവരണമാണത്രെ ഇത്.
ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സവർക്കറെ പാർപ്പിച്ച മുറിയിൽ വായുസഞ്ചാരം പോലും ഇല്ലായിരുന്നെന്നും എങ്കിലും ബുൾബുൾ പക്ഷികൾ ആ മുറിയിലെത്തുകയും അവയുടെ ചിലകിലേറി സവർക്കർ എല്ലാ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നെന്നുമാണ് പാഠഭാഗത്തിൽ പറയുന്നത്.
രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലെ പാഠപുസ്തക റിവിഷൻ കമ്മിറ്റിയാണ് പുതിയ പാഠം കൂട്ടിച്ചേർത്തത്. ഇതേക്കുറിച്ച് വിവാദമുയരുകയും ഏറെ പരാതികൾ ലഭിക്കുകയും ചെയ്തെങ്കിലും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പാഠഭാഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

