Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞ​ങ്ങ​ൾ...

'ഞ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കൊ​പ്പം'; സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സാ​ൻ​ഡ​ൽ​വു​ഡ് ന​ട​ൻ ശി​വ​രാ​ജ് കു​മാ​ർ

text_fields
bookmark_border
Kannada film superstar Shivarajkumar comes out in support of the protesting farmers in Delhi
cancel
camera_altശിവരാജ് കുമാർ

ബം​ഗ​ളൂ​രു: കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​ര​രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി സാ​ൻ​ഡ​ൽ വു​ഡ് താ​രം ശി​വ​രാ​ജ് കു​മാ​ർ. 'മ​നു​ഷ്യ​രാ​യാ​ൽ മ​റ്റു​ള്ള​വ​രെ പി​ന്തു​ണ​ക്ക​ണം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ് ഇ​ട്ടി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ പി​ന്തു​ണ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണ്' -ശി​വ​രാ​ജ്കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ ഞ​ങ്ങ​ൾ​ക്ക്് പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ല. അ​പ്പോ​ൾ മ​റ്റു​ള്ള​വ​രു​ടെ പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ​ല ബോ​ളി​വു​ഡ് ന​ട​ന്മാ​രും മ​റ്റു സെ​ലി​ബ്രി​റ്റി​ക​ളും ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​മ്പോ​ഴാ​ണ് സാ​ൻ​ഡ​ൽ​വു​ഡി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള താ​രം ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

പോ​പ് സ്​​റ്റാ​ർ റി​ഹാ​ന, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് തു​ട​ങ്ങി​യ ലോ​ക​ത്തെ നി​ര​വ​ധി പ്ര​ശ​സ്ത​ർ ക​ർ​ഷ​ക​ർ​ക്ക് നേ​ര​ത്തെ ത​ന്നെ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് ക​മ​ല ഹാ​രി​സിെൻറ ബ​ന്ധു​വാ​യ മീ​ന ഹാ​രി​സും വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക ആ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada filmShivarajkumar
News Summary - Kannada film superstar Shivarajkumar comes out in support of the protesting farmers in Delhi
Next Story