ഭീഷണിപ്പെടുത്തി പണം തട്ടൽ; ചാനൽ സി.ഇ.ഒ അറസ്റ്റിൽ
text_fieldsബംഗളൂരു: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ജനശ്രീ വാർത്താ ചാനൽ സി.ഇ.ഒ ഉൾപ്പെടെ രണ്ടുപേരെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയുടെ പരാതിയിൽ വെള്ളിയാഴ്ച രാത്രി ചാനൽ ഓഫിസിൽ റെയ്ഡ് നടത്തിയ കോറമംഗല പൊലീസ് സി.ഇ.ഒ ലക്ഷ്മി പ്രസാദ് വാജ്പേയ് (42), ജീവനക്കാരൻ മിഥുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിൽനിന്ന് 15 കോടി രൂപയാണ് ഇരുവരും ആവശ്യപ്പെട്ടതെന്ന് കോറമംഗല പൊലീസ് ഇൻസ്പെക്ടർ ആർ.എം. അജയ് പറഞ്ഞു.
വ്യവസായിയെ ഭീഷണിപ്പെടുത്തുന്നതിെൻറ ഭാഗമായി ചെറിയൊരു ദൃശ്യം ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. പൊലീസിെൻറ നിർദേശപ്രകാരം ആവശ്യപ്പെട്ട പണത്തിെൻറ ആദ്യഗഡു കൈമാറാനായി വ്യവസായി ഇദ്ദേഹത്തിെൻറ ഓഫിസിലെത്തി. ഇവിടെ നിന്ന് പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. 10 കോടി രൂപയും 30 ലക്ഷത്തിെൻറ സ്വർണാഭരണങ്ങളും തട്ടിയെടുത്തതിന് ലക്ഷ്മി പ്രസാദിനെതിരെയും സഹായികൾക്കെതിരെയും മറ്റൊരു വ്യവസായി കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
