ബംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ താരം ദിഗന്ത് മഞ്ചലെക്ക് സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ ഹാജരാകൽ നോട്ടീസ്. മയക്കുമരുന്ന് പാർട്ടികളിൽ ദിഗന്തും ഭാര്യയും നടിയുമായ െഎന്ദ്രിത റായും പെങ്കടുത്തിരുന്നുവെന്ന വിവരത്തെ തുടർന്ന് സി.സി.ബി അന്വേഷണ സംഘം സെപ്തംബർ 16ന് ഇരുവരേയും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ആളുകളിൽ നിന്ന് ദിഗന്തിെൻറ പങ്കിനെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചിട്ടുള്ളത്.
കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും റിസോർട്ട് ഉടമയുമായ ആദിത്യ ആൽവക്കെതിരെ സി.സി.ബി സംഘം കേസെടുത്തിരുന്നു. ഹെബ്ബാളിൽ ആദിത്യയുടെ ഉടമസ്ഥതയിലുള്ള 'ഹൗസ് ഒാഫ് ലൈഫ്' എന്ന റിസോർട്ടിൽ വെച്ച് ലഹരിമരുന്ന് പാർട്ടികൾ നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇൗ പാർട്ടികളിൽ ദിഗന്തും ഭാര്യ െഎന്ദ്രിതയും പെങ്കടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
കർണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി, സഞ്ജന ഗിൽറാണി,സഞ്ജനയുടെ മാതാവ്, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു.