കഞ്ചിക്കോട് ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അനുവദിക്കപ്പെട്ട പദ്ധതിയായി അത് തുടരുന്നു. റെയിൽവേ കോച്ചുകളുടെ ആവശ്യം പല ഘടകങ്ങളെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഏതിനം കോച്ചുകളാകണം എന്നതടക്കം റെയിൽവേ ആവശ്യം വിലയിരുത്തിവരുന്നു. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിക്ക് നൽകിയ കത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് പുതിയ വിശദീകരണം നൽകിയത്. കോച്ചുകളുടെ ആവശ്യം പരിമിതമായതിനാൽ കഞ്ചിക്കോട് പദ്ധതി മുന്നോട്ടുനീക്കാൻ ഉേദ്ദശിക്കുന്നില്ല എന്ന വിധത്തിലാണ് നേരേത്ത എം.ബി. രാജേഷ് എം.പിക്ക് റെയിൽവേ കത്ത് നൽകിയിരുന്നത്.
ഇത് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസവും എൽ.ഡി.എഫ്, യു.ഡി.എഫ് എം.പിമാർ പാർലെമൻറ് കവാടത്തിൽ വെവ്വേറെ ധർണ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം കഞ്ചിക്കോട് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലുംപെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ, കഞ്ചിക്കോട് ബി.ജെ.പിക്ക് ദോഷംചെയ്യുന്ന രാഷ്ട്രീയ വിഷയമായി മാറുന്ന പശ്ചാത്തലത്തിലാണ് എങ്ങും തൊടാത്തവിധം റെയിൽവേ മന്ത്രിയുടെ പുതിയ കത്ത്.
കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പിനുമുമ്പ് കഞ്ചിക്കോടിെൻറ കാര്യത്തിൽ റെയിൽവേ പ്രത്യേകമായ ചുവടുവെപ്പൊന്നും നടത്താനിടയില്ല. 2012-13ൽ ഒൗദ്യോഗികമായി അനുവദിച്ചെങ്കിലും നാലു വർഷത്തിനുശേഷം 2008-09ലാണ് റെയിൽ ബജറ്റിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളിക്ക് എഴുതിയ കത്തിൽ പിയൂഷ് ഗോയൽ വിശദീകരിച്ചു.
റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും സമീപകാലത്ത് ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം പ്രവർത്തനം തുടങ്ങിയ റായ്ബറേലിക്ക് കോൺഗ്രസ് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്നാണ് മന്ത്രി ഇതിലൂടെ സൂചിപ്പിച്ചത്. സംയുക്ത സംരംഭമെന്ന നിലയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിന് 2013 സെപ്റ്റംബറിൽ റെയിൽവേ ക്വേട്ടഷൻ ക്ഷണിച്ചതാണെങ്കിലും പ്രതികരണം വളരെ മോശമായിരുന്നതിനാൽ തുടർനടപടികൾ ഉപേക്ഷിക്കേണ്ടിവന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
