Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഞ്ചിക്കോട്​:...

കഞ്ചിക്കോട്​: സഭാസമിതിയിൽ ഉരുണ്ടുകളിച്ച്​ റെയിൽവേ

text_fields
bookmark_border
കഞ്ചിക്കോട്​: സഭാസമിതിയിൽ ഉരുണ്ടുകളിച്ച്​ റെയിൽവേ
cancel

ന്യൂ​ഡ​ൽ​ഹി: ക​ഞ്ചി​ക്കോ​ട്​ കോ​ച്ച്​ ഫാ​ക്​​ട​റി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന മ​​ന്ത്രി പീ​യു​ഷ്​ ഗോ​യ​ലി​​​െൻറ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ല​മ​​െൻറ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഉ​രു​ണ്ടു​ക​ളി. ക​ഞ്ചി​ക്കോ​ട്​ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ പാ​ർ​ല​മ​​െൻറി​​​െൻറ റെ​യി​ൽ​വേ ക​ൺ​വെ​ൻ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. വ്യ​ക്​​ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ബാ​ലി​ശ​മാ​യ വാ​ദ​ഗ​തി​ക​ളാ​ണ്​ റെ​യി​ൽ​വേ ബോ​ർ​ഡ്​ റോ​ളി​ങ്​ ​ബോ​ർ​ഡ്​ അം​ഗം ര​വീ​ന്ദ​ർ ഗു​പ്​​ത മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന്​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. 

റെ​യി​ൽ​വേ​ക്ക്​ ആ​വ​ശ്യ​മാ​യ കോ​ച്ചു​ക​ൾ ക​പൂ​ർ​ത്ത​ല, ചെ​ന്നൈ, റാ​യ്​​ബ​റേ​ലി തു​ട​ങ്ങി​യ കോ​ച്ച്​ ഫാ​ക്​​ട​റി​ക​ളി​ൽ​നി​ന്ന്​ കി​ട്ടു​ന്നു​ണ്ടെ​ന്ന്​ ര​വീ​ന്ദ​ർ ഗു​പ്​​ത വി​ശ​ദീ​ക​രി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം റെ​യി​ൽ​വേ​യു​ടെ പ്ര​ത്യേ​ക ച​ര​ക്കു​ക​ട​ത്ത്​ ഇ​ട​നാ​ഴി നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ക​ഴി​യും. തു​ട​ർ​ന്ന്​ കോ​ച്ചു​ക​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന മു​റ​ക്ക്​ ക​ഞ്ചി​ക്കോ​ട്​ ഫാ​ക്​​ട​റി തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും ഗു​പ്​​ത കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഇൗ ​നി​ല​പാ​ട്​ ഒ​ളി​ച്ചു​ക​ളി​യാ​ണെ​ന്ന്​ യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം ന്യാ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, യു.​പി​യി​ൽ കോ​ച്ച്​ ഫാ​ക്​​ട​റി​ക്ക്​ സ്​​ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കാ​ൻ അ​വി​ട​ത്തെ മു​ഖ്യ​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ റെ​യി​ൽ വി​ക​സ​ന​ത്തി​ന്​ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കേ​ന്ദ്രം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykc venugopalmalayalam newsKanjikode Coach Factory
News Summary - Kanjikode Coach Factory Indian Railway -India News
Next Story