Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനിമൊഴിയുടെ വസതിയിൽ...

കനിമൊഴിയുടെ വസതിയിൽ നിന്ന്​ ഒന്നും കണ്ടെത്താനായില്ല

text_fields
bookmark_border
Kanimozhi
cancel

ചെന്നൈ: തൂത്തുക്കുടി ലോക്​സഭ മണ്ഡലം ഡി.എം.കെ മുന്നണി സ്​ഥാനാർഥി കനിമൊഴിയുടെ വസതിയിൽ ഒരു മണിക്കൂറോളം ആദായന ികുതി വകുപ്പ്​ അധികൃതർ റെയ്​ഡ്​ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്​ച രാത്രി എട്ടരക്കാണ്​ തൂ ത്തുക്കുടിയിൽ കനിമൊഴി താമസിക്കുന്ന വീട്ടിൽ ഉദ്യോഗസ്​ഥരെത്തിയത്​. ഒമ്പതരയോടെ സംഘം മടങ്ങി. പിന്നീട്​ മാധ്യമപ്രവർത്തകരോട്​ സംസാരിച്ച കനിമൊഴി റെയ്​ഡ്​ നിയമവിരുദ്ധമാണെന്ന്​ പ്രതികരിച്ചു. രാത്രി റെയ്​ഡിന്​ അനുമതിയുണ്ടോയെന്ന ത​​​​െൻറ ചോദ്യത്തിന്​ വ്യക്തമായ മറുപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു.

അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നുവെന്ന പരാതിയുടെ അടിസ്​ഥാനത്തിലാണ്​ പരിശോധനക്ക്​ എത്തിയതെന്നാണ്​ ഉദ്യോഗസ്​ഥർ പറഞ്ഞത്​. റെയ്​ഡുമായി താൻ സഹകരിച്ചു. എതിർസ്​ഥാനാർഥിയായ ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷ തമിഴിസൈ സൗന്ദരരാജ​​​​െൻറ വീട്ടിൽ കോടികൾ സൂക്ഷിച്ചിരിക്കുന്നതായും റെയ്​ഡ്​ നടത്തുമോയെന്നുമുള്ള ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലി​​​​െൻറ ചോദ്യം താനും ആവർത്തിക്കുന്നതായി കനിമൊഴി പറഞ്ഞു. തോൽവി ഭയന്നാണ്​ റെയ്​ഡുകൾ നടത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ്​ തെരഞ്ഞെടുപ്പ്​ കമീഷനും ആദായനികുതി വകുപ്പും പ്രവർത്തിക്കുന്നത്​. ഡി.എം.കെയെ പൊതുജനമധ്യത്തിൽ കളങ്കപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്നും​ കനിമൊഴി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxkanimozhimalayalam newspolitical news
News Summary - Kanimozhi House raided-India news
Next Story