Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാരജാഡ മാറ്റി കനിക...

താരജാഡ മാറ്റി കനിക രോഗിയെപ്പോലെ പെരുമാറണമെന്ന്​ ആ​ശുപത്രി

text_fields
bookmark_border
താരജാഡ മാറ്റി കനിക രോഗിയെപ്പോലെ പെരുമാറണമെന്ന്​ ആ​ശുപത്രി
cancel

ലഖ്​നോ: കോവിഡ്​-19 ബാധ സ്​ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്ന ഗായിക കനിക കപൂർ ദുശ്ശാഠ്യങ്ങളും താരജാഡയ​ും ഒഴിവാക്കി രോഗിയെ​േപ്പാലെ പെരുമാറണമെന്ന്​ ലഖ്​നോയിലെ ആശുപത്രി അധികൃതർ. ബോളിവുഡ്​ ഗായികക്ക്​ ആശുപത്രിയിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടു​െണ്ടന്നും താരജാഡകൾ മാറ്റി രോഗിയെന്ന നിലയിൽ അവർ തങ്ങളോട്​ സഹകരിക്കുകയാണ്​ ഇപ്പോൾ വേണ്ടതെന്നും സഞ്​ജയ്​ ഗാന്ധി പോസ്​റ്റ്​ഗ്രാജ്വേറ്റ്​ ഇൻസ്​റ്റിറ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​ ഡയറക്​ടർ ആർ.കെ. ധിമാൻ പുറത്തിറക്കിയ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

‘ആ​ശുപത്രിയിൽ പ്രത്യേകം തയാറാക്കിയ ഭക്ഷണമാണ്​ കനികക്ക്​ നൽകുന്നത്​. കിടക്കയും ടോയ്​ലറ്റും ടെലിവിഷനുമൊക്കെയുള്ള എയർ കണ്ടീഷൻഡ്​ ഐസോലേഷൻ റൂമാണ്​ അവർക്ക്​ ഒരുക്കിയിട്ടുള്ളത്​. പൂർണ ശ്രദ്ധയും കരുതലുമാണ്​ ഇപ്പോൾ അവർക്കാവശ്യം. അതല്ലാതെ താനൊരു സ്​റ്റാ​റാണെന്ന രീതിയിൽ പെരുമാറുകയല്ല വേണ്ടത്​’ - ​പ്രസ്​താവനയിൽ പറഞ്ഞു.

ഇംഗ്ലണ്ട്​ സന്ദർശനത്തിലായിരുന്ന കനിക മാർച്ച്​ പകുതിയോടെയാണ്​ ഇന്ത്യയിൽ തിരിച്ചെത്തിയത്​. തുടർന്ന്​ സ്വയം സമ്പർക്ക വിലക്കിലേക്ക്​ പോകാതെ വിവിധ പരിപാടികൾ പ​ങ്കെടുത്തു കറങ്ങിനടന്ന കനികക്കുനേരെ കടുത്ത വിമർശനങ്ങളാണുയരുന്നത്​. ലക്​നോയിൽ നടന്ന പാർട്ടിക്കിടെ കനികയെ കണ്ട മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, അവരുടെ മകനും ബി.ജെ.പി എം.പിയുമായ ദുഷ്യന്ത്​ സിങ്​ തുടങ്ങിയവർ ഐസൊലേഷനിലേക്ക്​ മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanika Kapoor#Covid19
News Summary - Kanika Kapoor must start behaving like patient, not throw tantrums like a star: Hospital
Next Story