കങ്കണയുടെ സ്ഥാനാർഥിത്വം കോൺഗ്രസിന് അനുഗ്രഹമാണെന്ന് ഹിമാചൽ മന്ത്രി
text_fieldsഷിംല: കങ്കണയുടെ സ്ഥാനാർഥിത്വം കോൺഗ്രസിന് അനുഗ്രഹമാണെന്ന് ഹിമാചൽപ്രദേശ് മന്ത്രി രോഹിത് താക്കൂർ. ഹിമാചലിലെ 10 സീറ്റിലും കോൺഗ്രസ് വിജയിക്കും. ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും നാല് ലോക്സഭ സീറ്റുകളിലും കോൺഗ്രസ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട പ്രചാരണം അവസാനിക്കുമ്പോൾ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ബി.ജെ.പി എം.പി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡി ലോക്സഭ മണ്ഡലത്തിൽ കങ്കണയുടെ സ്ഥാനാർഥിത്വം കോാൺഗ്രസിന് അനുഗ്രഹമാകും. നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുകയെന്നതിൽ കവിഞ്ഞ് കങ്കണക്ക് മറ്റൊരു രാഷ്ട്രീയവും ഇല്ലെന്നും രോഹിത് താക്കൂർ വ്യക്തമാക്കി.
കങ്കണക്ക് വികസനത്തെ കുറിച്ചും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലും സംസാരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനായി ഒരുങ്ങിയിട്ടുണ്ട്. ഹിമാചലിൽ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. ഹാമിപൂർ, മാണ്ഡി, കാംഗ്ര തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 വർഷത്തെ ബി.ജെ.പി ഭരണം സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തു. എന്നാൽ, അവർക്ക് കഴിഞ്ഞ 10 വർഷത്തിനിടയിലും തൊഴിൽ നൽകിയില്ല. ഹിമാചൽ പ്രദേശിൽ എം.പി ഫണ്ട് വിതരണത്തിൽ ഉൾപ്പടെ പ്രശ്നമുണ്ടായി. ഇത് കോൺഗ്രസിന് അനുകൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

