Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2014​ൽ മോദി...

2014​ൽ മോദി അധികാരത്തിലെത്തിയപ്പോഴാണ്​ ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ചതെന്ന്​​ കങ്കണ; ഭ്രാന്തെന്ന്​ വരുൺ ഗാന്ധി

text_fields
bookmark_border
2014​ൽ മോദി അധികാരത്തിലെത്തിയപ്പോഴാണ്​ ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ചതെന്ന്​​ കങ്കണ; ഭ്രാന്തെന്ന്​ വരുൺ ഗാന്ധി
cancel

ന്യൂഡൽഹി: 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ ഇന്ത്യക്ക്​ യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയതെന്ന​ വിവാദ പ്രസ്​താവനയുമായി ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. ടൈംസ്​ നൗ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്​താവന.

1947ൽ ഇന്ത്യക്ക്​ ലഭിച്ചത്​ സ്വാതന്ത്ര്യമല്ലായിരുന്നു. അത്​ വെറും ഭിക്ഷമാത്രമായിരുന്നുവെന്നാണ്​ കങ്കണയുടെ പരാമർശം. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ്​ ഭരണമെന്നും കങ്കണ ആരോപിച്ചു. അതേസമയം, കങ്കണയുടെ പ്രസ്​താവനക്കെതിരെ ബി.ജെ.പി നേതാവ്​ വരുൺ ​ഗാന്ധി രംഗത്തെത്തി.

ചില സമയത്ത്​ മഹാത്​മഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹത്തിന്‍റെ കൊലയാളിക്ക്​ ആദരം നൽകുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്​മിഭായി, ഭഗത്​ സിങ്​, ചന്ദ്രശേഖർ ആസാദ്​, നേതാജി തുടങ്ങിയവരെ അപമാനിച്ചിരിക്കുന്നു. ഇതിന്​ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധിയുടെ ചോദ്യം.

അതേസമയം, കങ്കണയുടെ പ്രസ്​താവനക്കെതിരെ ട്വിറ്ററിലും പ്രതിഷേധമുയർന്നു. കങ്കണയുടെ വിഡ്​ഢിത്തരത്തിന്​ കൈയടിക്കുന്നത്​ ആരാണെന്ന്​ അറിയാൻ തനിക്ക്​ താൽപര്യമുണ്ടെന്നായിരുന്നു ബോളിവുഡ്​ നടി സ്വര ഭാസ്​കറിന്‍റെ പ്രസ്​താവന. കങ്കണയുടെ പത്​മശ്രീ രാഷ്​ട്രപതി തിരിച്ചെടുക്കണമെന്ന ആവശ്യവും സമൂഹമാധ്യമ​ങ്ങളിൽ ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranaut
News Summary - Kangana says India got ‘real freedom' in 2014. Varun Gandhi says, ‘Madness?’
Next Story