Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്​ജയ്​ റാവുത്തിന്​...

സഞ്​ജയ്​ റാവുത്തിന്​ വധഭീഷണി; കങ്കണയുടെ ആരാധകൻ അറസ്​റ്റിൽ

text_fields
bookmark_border
സഞ്​ജയ്​ റാവുത്തിന്​ വധഭീഷണി; കങ്കണയുടെ ആരാധകൻ അറസ്​റ്റിൽ
cancel


മുംബൈ: മുംബൈ പാക്​ അധിനിവേശ കശ്​മീർ' പരാമർശത്തിൽ ബോളിവുഡ്​ നടി കങ്കണ റണാവത്തി​​നെതിരെ ശക്തമായി പ്രതികരിച്ച ശിവസേന എം.പി സഞ്​ജയ്​ റാവുത്തി​ന്​ വധഭീഷണി. കങ്കണയുടെ ആരാധകൻ എന്ന്​ വിശേഷിപ്പിച്ച്​ ഫോണിലൂടെ ഭീഷണി മുഴക്കിയ ​കൊൽക്കത്ത ടോളിഗഞ്ച്​ സ്വദേശിയെ പൊലീസ്​ പിടികൂടി.

പലാഷ്​ ബോസ്​ എന്ന യുവാവാണ്​ അറസ്​റ്റിലായതെന്നും ഇയാളെ അലി​പുർ കോടതിയിൽ റിമാൻഡ്​ ചെയ്​തതായും കൊൽക്കത്ത പൊലീസ്​ അറിയിച്ചു. കങ്കണക്കെതിരെ പ്രസ്​താവന നടത്തിയാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന്​ ഇയാൾ ആവർത്തിച്ചിരുന്നു. മുംബൈ പൊലീസിൽ നൽകിയ പരാതിയിലാണ്​ അറസ്​റ്റ്​.

നടിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കും ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖിക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച നടപടിക്കെതിരെ ആരാധകൻ പ്രതിഷേധവുണമായി രംഗത്തെത്തിയിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളിൽ ശിവസേന​ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ്​ ഉയരുന്നത്​.

അതേസമയം, താരത്തോട്​ വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്നും ത​ന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചുവെന്നും എം.പി സഞ്​ജയ്​ റാവുത്ത്​ വ്യക്തമാക്കി. അനിധൃത നിർമാണങ്ങൾ തടയുന്നതി​െൻറ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷ​ൻ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന്​ പങ്കില്ല. നടി സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും സഞ്​ജയ്​ റാവുത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenaKolkataSanjay Raut
Next Story