Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര സർക്കാറിനെ...

മഹാരാഷ്​ട്ര സർക്കാറിനെ കുരുക്കാൻ കങ്കണയെ മുൻനിർത്തി നീക്കങ്ങളുമായി ബി.ജെ.പി

text_fields
bookmark_border
മഹാരാഷ്​ട്ര സർക്കാറിനെ കുരുക്കാൻ കങ്കണയെ മുൻനിർത്തി നീക്കങ്ങളുമായി ബി.ജെ.പി
cancel

മുംബൈ: നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തിന്‍റെ ആത്​മഹത്യയെ രാഷ്​ട്രീയ ആയുധമാക്കി ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ മഹാരാഷ്​ട്ര സർക്കാരിനെ കുരുക്കിലാക്കി. നടി കങ്കണ റണാവത്തിലൂടെയാണ്​ ബി.ജെ.പിയുടെ കരുനീക്കങ്ങൾ​. സുശാന്ത്​ ആത്​മഹത്യ ചെയ്​തതു മുതൽ ബോളിവുഡ്​ പ്രമുഖരെ പ്രതികൂട്ടിൽ നിറുത്തിയും മുംബൈ പൊലീസിനെ വിമർശിച്ചും കങ്കണ രംഗത്തുണ്ട്​. പട്​ന സ്വദേശിയായ സുശാന്തിന്‍റെ മരണം ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആയുധമാക്കുമെന്നത്​ ശിവസേന തലവൻ ഉദ്ധവ്​ താക്കറെ നയിക്കുന്ന മഹാരാഷ്​ട്ര സർക്കാറിന്​ മുൻകുട്ടികാണാൻ കഴിഞ്ഞതുമില്ല. സാധാരണ ആത്​മഹത്യ എന്ന നിലക്ക്​ മുംബൈ പൊലിസിന്‍റെ അന്വേഷണവും മന്ദഗതിയിലായിരുന്നു.

ആത്​മഹത്യ കേസ്​ തുടക്കത്തിൽ അന്വേഷിച്ച മുംബൈയിലെ ബാന്ദ്ര പൊലിസിൽ സുശാന്തിന്‍റെ പിതാവ്​ കെ.കെ സി​​േങാ സഹോദരി മീത്തു സിങോ എഴുതി നൽകിയ മൊഴികളിൽ സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല. സുശാന്തിന്‍റെ ആത്​മഹത്യക്ക്​ പ്രേരണയാകും വിധം ബോളിവുഡ്​ ഒറ്റപ്പെടുത്തിയൊ എന്ന്​ അന്വേഷിക്കാൻ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​ പൊലിസിന്​ നിർദേശം നൽകിയത്​ സമൂഹ മാധ്യമങ്ങളിലെ നിരന്തര വിമർശനങ്ങളെ തുടർന്നായിരുന്നു.


മകന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും 15 കോടി രൂപ തട്ടിയെടുത്തെന്ന്​ ആരോപിച്ചും കെ.കെ സിങ്​ സുശാന്തിന്‍റെ കാമുകിയായ നടി റിയ ചക്രവർത്തിയും സഹോദരൻ ശൗവികും ഉൾപടെയുള്ളവർക്കെതിരെ പട്​ന പൊലിസൽ പരാതി നൽകിയതോടെയാണ്​ സംഭവത്തിന്‍റെ ദിശമാറിയത്​. കേസ്​ സി.ബി.െഎക്ക്​ കൈമാറാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇത്​. ബിഹാർ തെരഞ്ഞെടുപ്പ്​ മാത്രമല്ല ഉദ്ധവ്​ സർക്കാരിനെ പ്രതിസന്ധിയിലാക്കലും ബി.ജെ.പിയുടെ ഗൂഢ ലക്ഷ്യമാണെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാറിന്‍റെ ചൊൽപടിയിലുള്ള സി.ബി.െഎക്ക്​ കേസ്​ കൈമാറാൻ മഹാരാഷ്​ട്ര തയ്യാറായില്ല. സംസ്​ഥാനാനുമതിയില്ലാതെ കേസ്​ സി.ബി.െഎക്ക്​ കൈമാറാൻ കേന്ദ്രത്തിനും കഴിയില്ല. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീം കോടതിയൊ ഇടപെടണം.

സീറൊ എഫ്​.െഎ.ആർ രജിസ്​ട്രർ ചെയ്​ത്​ സംഭവം നടന്ന പ്രദേശത്തിലെ പൊലിസിന്​ കേസ്​ കൈമാറുകയെന്ന സാധാരണ മര്യാദ പാലിക്കാതെ പട്​ന പൊലിസ്​ കേസന്വഷണം ഏറ്റെടുക്കുകയാണ്​ ചെയ്​തത്​. മുംബൈ പൊലിസിന്‍റെയൊ മഹാരാഷ്​ട്ര സർക്കാറിന്‍റെയോ അനുമതിയില്ലാതെ പട്​ന പൊലിസ്​ സംഘം മുംബൈയിൽ എത്തി അന്വേഷണവും തുടങ്ങി. ആവശ്യമായ അനുമതി തേടാത്തതിനാൽ കേസ്​ രേഖകൾ പട്​ന പൊലിസുമായി പങ്കുവെക്കാൻ മുംബൈ പൊലിസ്​ തയ്യാറായില്ല. മാത്രമല്ല; പട്​ന എസ്​.പിയെ മുംബൈ നഗരസഭ നിർബന്ധിത ക്വാറൻറീനിലാക്കുകയും ചെയ്​തു.

പട്​നയിലെ കേസ്​ സി.ബി.െഎയെ ഏൽപിക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്‍റെ അപേക്ഷ കേന്ദ്രം അംഗീകരിക്കുകയും സുപ്രീം കോടതി പച്ചകൊടികാണിക്കുകയും ചെയ്​തതോടെ മുംബൈ പൊലിസിനും ഉദ്ധവ്​ സർക്കാറിനും തിരിച്ചടിയായി. സുശാന്തിന്‍റെയും അദ്ദേഹത്തിന്‍റെ മരണത്തിനു ദിവസങ്ങൾക്ക്​ മുമ്പ്​ കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ച ടാലൻറ്​ മാനേജർ ദിശ സാലിയാന്‍റെയും മരണത്തിനു പിന്നിൽ ഉദ്ധവിന്‍റെ മകനും നിലവിൽ ടൂറിസം മന്ത്രിയുമായ ആദിത്യക്കും പങ്കുണ്ടെന്ന വിധം അഭ്യൂഹങ്ങൾ പ്രചരിച്ചു. അ്യൂഹങ്ങൾക്ക്​ ശക്​തിപകരും വിധം ബി.ജെ.പി രാജ്യസഭാ എം.പി നാരായൺ റാണെ പരസ്യ പ്രസ്​താവനകളും നടത്തി. ഉദ്ധവിന്‍റെ അറിയപ്പെടുന്ന ശത്രുവാണ്​ മുൻ ശിവസേന മുഖ്യമന്ത്രിയായ റാണെ.


റിയ ചക്രവർത്തിക്ക്​ എതിരെ സി.ബി.െഎക്കു പിന്നാലെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി), നാർകോട്ടിക്ക്​ കംട്രോൾ ബൂറോ (എൻ.സി.ബി) ഏജൻസികളും കേസെടുത്ത്​ അന്വേഷണമാരംഭിച്ചു. എന്നാൽ, സുശാന്തിന്‍റെത്​ ആത്​മഹത്യ തന്നെയാണെന്ന മുംബൈ പൊലിസിന്‍റെ നിഗമനത്തിലാണ്​ ഒടുവിൽ സി.ബി.െഎയും എത്തിയത്​. സുശാന്തിന്‍റെ ആന്തരികാവയവങ്ങൾ ശേഖരിച്ച ഡൽഹി ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിലെ ഫോറൻസിക്​ വിദഗ്​ദരുടെ റിപ്പോർട്ടു കൂടി സി.ബി.െഎക്ക്​ ലഭിക്കാനുണ്ട്​. സുശാന്തിന്‍റെ പിതാവും സഹോദരിമാരും അവരുടെ അഭിഭാഷകനും റിയ ചക്രബർത്തിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പലതും അന്വേഷണത്തിൽ പൊളിയുകയാണുണ്ടായത്​.

സുശാന്തിന്‍റെ വിഷാദ രോഗവിവരം റിയ മറച്ചുവെച്ചെന്ന ആരോപണം അതിലൊന്ന്​. രോഗ വിവരം അറിയുക മാത്രമല്ല സുശാന്തിന്‍റെ സഹോദരി പ്രിയങ്ക നടന്​ മരുന്ന്​ നിർദേശിക്കുകയും ഡൽഹിയിലെ ഡോക്​ടറിൽ നിന്ന്​ ആ മരുന്നുകൾ വാങ്ങാനാവശ്യമായ കുറിപ്പ്​ വാട്​സ്​ ആപ്പ്​ വഴി സംഘടിപ്പിച്ച്​ നൽകുകയും ചെയ്​തതായി വെളിപ്പെട്ടു. മീത്തു, നീതു സഹോദരിമാർക്കും രോഗവിവരം അറിയാം.

ഇ.ഡിയുടെ സാമ്പത്തിക അനേഷണത്തിലും റിയക്ക്​ എതിരെ തെളിവുകൾ കണ്ടെത്താനായില്ല. സുശാന്തിന്‍റെ പിതാവ്​ പറയുന്ന 15 കോടി രൂപ സിനിമ കരാറിന്‍റെ ഭാഗമായുള്ളതാണെന്നും പണമായ്​ സുശാന്തിന്​ നൽകിയിട്ടില്ലെന്നും റിയയും നിർമാതാവും പറയുന്നു. സിനിമ ചെയ്യാൻ ധാരണയായതിനു പിന്നാലെയാണ്​ കോവിഡ്​ വ്യപാനമുണ്ടാകുന്നതും നാട്​ ലോക്​ഡൗണിലാകുന്നുതും. പല ഘട്ടങ്ങളിലായാണ്​ പണം നൽകാറെന്നും അവസാന ഗഡു സിനിമ പ്രദർശനത്തിന്​ തയ്യാറാകുമ്പോഴാണ്​ നൽകാറെന്നും നിർമാതാക്കൾ പറയുന്നു. സാമ്പത്തി കുറ്റങ്ങൾ കണ്ടെത്താനായില്ലെങ്കിലും റിയക്കെതിരെ മയക്കുമരുന്ന്​ റാക്കറ്റ്​ ബന്ധം കണ്ടെത്താൻ ഇ.ഡിക്ക്​ കഴിഞ്ഞു. റിയ നീക്കം ചെയ്​ത വാട്​സ്​ ആപ്പ്​ ചാറ്റുകൾ വീണ്ടെടുത്ത ഇഡിക്ക്​ റിയക്കെതിരെ കിട്ടിയ ഏക തെളിവ്​ ഇതായിരുന്നു. ഇ.ഡി നൽകിയ വിവരമനുസരിച്ചാണ്​ എൻ.സി.ബിയുടെ രംഗപ്രവേശം.


ആ വാട്​സ്​ ആപ്പ്​ ചാറ്റുകൾ റിയക്ക്​ വിനയാകുകയും കുറ്റസമ്മതിച്ചതോടെ അറസ്​റ്റിലുവുകയും ചെയ്​തു. എന്നാൽ, നിർബന്ധിച്ച്​ കുറ്റംസമ്മതിപ്പിച്ചതാണെന്നാണ്​ റിയ തന്‍റെ ജാമ്യാപേക്ഷയിൽ ആരോപിച്ചത്​. ഒടുവിൽ വീണുകിട്ടിയ ബോളിവുഡിന്‍റെ മയക്കുമരുന്ന്​ ബന്ധത്തെ ബി.ജെ.പി ആയുധമാക്കി. ഇതിലും കങ്കണയെ മുന്നിൽ നിറുത്തിയാണ്​ ബി.ജെ.പിയുടെ കരുനീക്കം. മുംബൈ പൊലിസിനും ബോളിവുഡിനും എതിരെ വിമർശനങ്ങൾ ചൊരിയുന്നതിനിടെ കങ്കണ മുംബൈ നഗരത്തെ പാക്​ അധീന കാശ്​മീരിനോട്​ ഉപമിക്കുകയും അതിനോട്​ ശിവസേനയും മഹാരാഷ്​ട്ര സർക്കാറും എടുത്തുചാടി പ്രതികരിക്കുകയും ചെയ്​തത്​ സംഭവങ്ങൾക്ക്​ മറ്റൊരു തലം നൽകി. ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്തും കങ്കണയും തമ്മിലെ പോരുമുറുകുന്നതിനിടെയാണ്​ കേന്ദ്ര സർക്കാർ കങ്കണക്ക്​ വൈ പ്ലസ്​​ സുരക്ഷ നൽകിയത്​.

കങ്കണയുടെ പാക്​ അധീന കാശ്​മീർ പ്രയോഗത്തിൽ ജനങ്ങളിൽ അമർഷമുണ്ടായെങ്കിലും മുംബൈ നഗരസഭയുടെ എടുത്തുചാട്ടം അത്​ തകർത്തു. ബി.ജെ.പി പോലും പ്രതിരോധത്തിലായി നിൽകുമ്പോഴായിരുന്നു നഗരസഭയുടെ എടുത്തു ചാട്ടം. കങ്കണയുടെ ഒാഫീസിൽ നോട്ടീസ്​ പതിച്ചും ഒാഫീസ്​ ഭാഗങ്ങൾ തകർത്തുമായിരുന്നു നഗരസഭയുടെ അനവസരത്തിലുള്ള ഇടപെടൽ. അനുവദിച്ച പ്ലാൻ തെറ്റിച്ച്​ നിർമിതി നടത്തിയെന്നാണ്​ നഗരസഭയുടെ ആരോപണം. അവിടെ നടന്നുവരുന്ന അറ്റകുറ്റപണികൾ നിറുത്തിവെക്കാനാവശ്യപ്പെട്ടുള്ള നഗരസഭ നോട്ടീസിന്​ കങ്കണ വിലകൽപിച്ചുമില്ല. അതോടെയാണ്​ പൊളിക്കൽ നടപടി.

വൈ പ്ലസ്​​ സുരക്ഷ കവചത്തിൽ നഗരത്തിൽ വന്നിറങ്ങിയ കങ്കണ വീട്ടിലിരുന്ന്​ ഉദ്ധവിനെതിരെ നിരന്തരം വെല്ലുവിളികളുയർത്തി. ഇന്നെൻെറ ഒാഫീസെങ്കിൽ നാളെ ഇയാളുടെ അഹങ്കാരമാണ്​ തകർക്കപെടുകയെന്ന്​ അവർ ട്വീറ്റ്​ ചെയ്​തു. യാതൊരു ബഹുമാനവുമില്ലാത്ത പ്രയോഗങ്ങളാണ്​ ഉദ്ധവിനെതിരെ കങ്കണ നടത്തിയത്​. മാത്രമല്ല; തന്‍റെ ഒാഫീസ്​ രാമക്ഷേത്രത്തിന്​ സമമാണെന്നും ബാബറിന്‍റെ പടയാളികളാണ്​ അത്​ തകർത്തതെന്നും വീടു നഷ്​ടപ്പെട്ട കാശ്​മീരി പണ്ഡിറ്റുകളുടെ വേദന ഇപ്പോഴാണ്​ തിരിച്ചറിയുന്നതെന്നും കങ്കണ പറഞ്ഞുകൊണ്ടിരുന്നു. ഇതിലെല്ലാം ബി.ജ.പിയുടെ രാഷ്​ട്രീയമാണ്​ തെളിഞ്ഞുവന്നത്​. വഴങ്ങാതെ കട്ടക്ക്​ നിൽക്കുകയാണ്​ കങ്കണ. കേന്ദ്രത്തിന്‍റെ പിന്തുണയിലാണ്​ ഇവരുടെ പോരെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. കങ്കണക്ക്​ അവസരങ്ങൾ ഒരുക്കും വിധമുള്ള നരസഭ നടപടിയെ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ വിമർശിച്ചതോടെ ശിവസേന നിയന്ത്രണം പാലിക്കുന്നു.


നിമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്​സരിച്ച്​ ഭരക്കാനുള്ള സീറ്റുകൾ നേടിയവരാണ്​ ബി.ജെ.പിയും ശിവസേനയും. മുഖ്യമന്ത്ര പദത്തിന്‍റെ പേരിൽ അവസാന നിമിഷം ബി.ജെ.പിയെ വിട്ട്​ എൻ.സി.പി, കോൺഗ്രസ്​ സഖ്യത്തിൽ സർക്കാറുണ്ടാക്കുകയായിരുന്നു ശിവസേന. ഇത്​ ബി.ജെ.പിയെ വിശേഷിച്ച്​ അമിത്​ ഷായെ വല്ലാതെ ചൊടിപ്പിച്ചു. ഇൗ സർക്കാർ അധികം നിലനിൽക്കില്ലെന്ന കണക്കുകുട്ടലിലാണ്​ ഉദോഗസ്​ഥരും. അവരിൽ നല്ലപങ്കും ദേവേന്ദ്ര ഫഡ്​നാവിസിന്‍റെ തിരിച്ചുവരവ്​ പ്രതീക്ഷിക്കുന്നുണ്ട്​. എന്നാൽ, ശിവസേന, എൻ.സി.പി, കോൺഗ്രസ്​ കുട്ടുകെട്ട്​ പൊളിക്കാതെ സർക്കാറിനെ വീഴ്​ത്താനാകില്ലെന്ന തിരിച്ചറിവിലാണ്​ ബി.ജെ.പി. ഇൗ കൂട്ടുകെട്ട്​ പൊളിഞ്ഞില്ലെങ്കിൽ ബി.ജെ.പിയുടെ ഒാഫറുകൾ സ്വീകരിച്ചു കാലുമാറിയാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ നിലംതൊടില്ലെന്ന ഭയം ഭരണ പക്ഷ എം.എൽ.എമാർക്കുമുണ്ട്​.

കോവിഡ്​ കാലത്ത്​ മികച്ച ഭരണമാണ്​ ഉദ്ധവ്​ സർക്കാർ കാഴ്​ചവെച്ചത്​. വിമർശനങ്ങളുമുണ്ടായെങ്കിലും പൊതുവിൽ ഉദ്ധവ്​ സർക്കാർ ജനങ്ങളുടെ മനസ്സു കവർന്നു. ഇതിനിടിയിലാണ്​ സുശാന്തിന്‍റെ മരണത്തിലൂടെ അപ്രതീക്ഷിത ആയുധം ബി.ജെ.പിക്ക്​ കിട്ടുന്നത്​. കങ്കണയിലൂടെയുള്ള അവരുടെ ശ്രമങ്ങൾ കുറിക്കുകൊള്ളുകയും ചെയ്​തു. ശിവസേന നേതാക്കളുടെയും ശിവസേന ഭരിക്കുന്ന നഗരസഭയുടെയും എടുത്തുചാട്ടം ശിവസേനക്ക്​ തന്നെ പാരയായി. കടുവയെ പ്രതീകമായി കാണുന്ന ഉദ്ധവ്​ താക്കറെക്ക്​ കങ്കണയുടെ നിരന്തര വിമർശനങ്ങളിൽ വീർപ്പ്​ മുട്ടുന്ന അവസ്​ഥയിലാണ്​ കാര്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasena
News Summary - Kangana Ranaut-Shiv Sena row
Next Story