അനധികൃത നിര്‍മാണം: കങ്കണയുടെ ഓഫീസിൽ നോട്ടീസ് പതിച്ച് അധികൃതർ
text_fields
മുംബൈ: ശിവസേന -കങ്കണ റാവുത്ത് പോരിന് പിന്നാലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് താരത്തിെൻറ ഓഫീസിൽ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. ശിവസേന നേതാക്കളുമായി ഉടക്കിയതിന് പിന്നാലെ മുംബൈയിലെ തെൻറ ഓഫീസ് തകർക്കുമെന്ന് അധികൃതർ ഭീഷണിെപ്പടുത്തിയതായി കങ്കണ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബുൾഡോസർ കൊണ്ടുവന്ന് ഓഫീസ് തകർക്കുന്നതിന് പകരം നോട്ടീസ് പതിക്കുകയാണുണ്ടായതെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.
നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി. പുതിയ ടോയിലറ്റ് സ്‌റ്റെയര്‍കേസിന് സമീപം നിർമിച്ചിരിക്കുന്നു. എന്നാൽ ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബാന്ദ്രയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്ന് കോര്‍പറേഷന്‍ വാദം. എന്നാൽ മണികർണിക ഫിലിംസ് ഓഫീസിൽ റെയ്ഡ് നടത്തിയതുൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാറിെൻറ പ്രതികാരമാമെന്നാണ് കങ്കണയുടെ പ്രതികരണം.
മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയതലത്തിലേക്ക് മാറിയത്. നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ പറയുകയും സെപ്തംബർ 10 മുബൈയിലെത്തുമെന്ന് താരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.
കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിൻെറ പരാതിക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ നടിക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.