Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കങ്കണ റണാവത്ത്​ യു.പി സർക്കാറിന്‍റെ ബ്രാൻഡ്​ അംബാസിഡർ

text_fields
bookmark_border
കങ്കണ റണാവത്ത്​ യു.പി സർക്കാറിന്‍റെ ബ്രാൻഡ്​ അംബാസിഡർ
cancel

ലഖ്​നോ: ബോളിവുഡ്​ നടി കങ്കണ റണാവത്തിനെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ച്​ യു.പി സർക്കാർ. ഒരു ജില്ല ഒരു ഉൽപന്നം എന്ന പരിപാടിയുടെ അംബാസിഡറായാണ്​ കങ്കണയെ നിയമിച്ചത്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത്​ കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെയാണ്​ പ്രഖ്യാപനം.

പരമ്പരാഗത വ്യവസായങ്ങൾക്ക്​ പ്രാധാന്യം നൽകുന്നതിനായാണ്​ ഒരു ജില്ല ഒരു ഉൽപന്നം എന്ന കാമ്പയിന്​ യു.പി സർക്കാർ തുടക്കമിട്ടത്​. 75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ പുതിയ പദ്ധതി അവതരിപ്പിച്ചത്​. ഈ പദ്ധതിയുടെ ​ബ്രാൻഡ്​ അംബാസിഡറായാണ്​ കങ്കണ റണാവത്തിനെ നിയമിച്ചത്​.

അഡീഷണൽ ചീഫ്​ സെക്രട്ടറി നവനീത്​ സെഗാലാണ്​ കങ്കണയെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്​. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ്​ സെക്രട്ടറി വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kangana Ranaut Named Brand Ambassador Of UP's ''One District-One Product'' Scheme
Next Story